10:38pm 11 November 2026
NEWS
ഹിമാലയ ബേബികെയർ കുഞ്ഞുങ്ങൾക്കായുള്ള പുതിയ പരിചരണ പ്രചാരണ പരിപാടി ആരംഭിച്ചു.
15/06/2026  11:53 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഹിമാലയ ബേബികെയർ കുഞ്ഞുങ്ങൾക്കായുള്ള                                            പുതിയ പരിചരണ പ്രചാരണ പരിപാടി ആരംഭിച്ചു

 


    കൊച്ചി: പ്രത്യേക കാലാവസ്ഥകളിൽ കുഞ്ഞുങ്ങൾക്ക് ആവശ്യമായ പരിചരണത്തെക്കുറിച്ച് മാതാപിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ ഹിമാലയ ബേബികെയർ പുതിയ പ്രചാരണ പരിപാടി ആരംഭിച്ചു. ലളിതവും സൗമ്യവുമായ ദിനചര്യകൾ കുഞ്ഞുങ്ങളെ കുളിർമയോടെയും സന്തോഷത്തോടെയും നിലനിർത്താൻ സഹായിക്കുമെന്ന സന്ദേശമാണ് ക്യാമ്പെയിൻ മുന്നോട്ടുവയ്ക്കുന്നത്. കുഞ്ഞുങ്ങളുടെ മൃദുലമായ ചർമ്മത്തിന് അനുയോജ്യമായ പരിചരണക്രമം പ്രോത്സാഹിപ്പിക്കുന്ന ഈ പ്രചാരണത്തിൽ ജെൻറിൽ ബേബി ഷാംപൂ, റിഫ്രെഷിംഗ് ബേബി സോപ്പ്, ജെൻറിൽ ബേബി പൗഡർ, ജെൻറിൽ ബേബി സൺസ്ക്രീൻ ലോഷൻ തുടങ്ങിയ ഉല്പന്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.  മാതാപിതാക്കൾക്ക് വിശ്വസിക്കാവുന്ന ലളിതവും ഫലപ്രദവുമായ ശിശുപരിചരണ മാർഗനിർദ്ദേശങ്ങൾ നൽകുകയാണ് പ്രധാന ലക്ഷ്യമെന്നും ഡിജിററൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഈ ക്യാമ്പെയിൻ മലയാളം ഉൾപ്പടെ ഒമ്പത് ഭാഷകളിൽ പുറത്തിറക്കാനാണ് പദ്ധതിയെന്നും കമ്പനി ബേബി കെയർ  ഡയറക്ടർ ചക്രവർത്തി എൻ.വി. പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img