04:42am 09 November 2026
NEWS
ഹിമാലയ ബേബികെയർ മാച്ചി മാച്ചി പി.എച്ച് കാമ്പയിൻ ആരംഭിച്ചു
12/08/2026  05:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹിമാലയ ബേബികെയർ മാച്ചി മാച്ചി പി.എച്ച് കാമ്പയിൻ ആരംഭിച്ചു

കൊച്ചി: കുഞ്ഞുങ്ങളുടെ അതിലോലമായ ചർമ്മത്തിൻറെ സ്വാഭാവിക പി.എച്ച്. ബാലൻസ് സംരക്ഷിക്കുന്നതിൻറെ പ്രാധാന്യം ഉയർത്തിക്കാട്ടി ഹിമാലയ ബേബികെയർ ‘മാച്ചി മാച്ചി പി.എച്ച്’ എന്ന പുതിയ കാമ്പയിൻ ആരംഭിച്ചു. ഹിമാലയയുടെ പി.എച്ച്. 5.5 ജെൻറിൽ റേഞ്ചിലുള്ള ബേബി ഷാംപൂ, വാഷ്, ലോഷൻ, ക്രീം എന്നിവയാണ് കാമ്പയിനിലെ പ്രധാന ഉൽപ്പന്നങ്ങൾ. കുഞ്ഞുങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക പി.എച്ച്. ബാലൻസ് നിലനിർത്താനും ചർമ്മ സംരക്ഷണ പാളിയെ സംരക്ഷിക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്ന രീതിയിലാണ് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. രക്ഷിതാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രസകരമായ ഡിജിറ്റൽ ചലച്ചിത്രത്തിലൂടെയാണ് കാമ്പയിൻ സന്ദേശം അവതരിപ്പിക്കുന്നത്. കുഞ്ഞുങ്ങളുടെ ചർമ്മം മുതിർന്നവരുടേതിനേക്കാൾ ലോലമായതിനാൽ സ്വാഭാവിക പി.എച്ച്. ബാലൻസിനനുസരിച്ചുള്ള സൗമ്യമായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടതിൻറെ പ്രാധാന്യവും കാമ്പയിൻ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രാദേശിക ഔട്ട്റീച്ച് പ്രവർത്തനങ്ങളിലൂടെയും രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഈ കാമ്പയിൻ മലയാളം ഉൾപ്പെടെ 10 ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img