12:46pm 13 November 2026
NEWS
ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ സന്ദർശിച്ചു
12/01/2026  05:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ സന്ദർശിച്ചു
HIGHLIGHTS

ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം എറണാകുളം സപ്ലൈക്കോ കേന്ദ്രകാര്യാലയത്തിൽ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ച.

ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ 10-അംഗ സംഘം കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) എറണാകുളം കേന്ദ്ര കാര്യാലയത്തിൽ സന്ദർശനം നടത്തി. വൈസ് ചെയർമാൻ വിശാൽ ചമ്പ്യാൽ  നേതൃത്വം നൽകിയ സംഘത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജേന്ദ്ര ചൗധരി, വിക്രം ശർമ്മ, നസീമ ബീഗം, പുഷ്പിന്ദ ടാഗോർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു.സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി. എം. അടക്കമുള്ള മാനേജ്മെന്റ് അംഗങ്ങളുമായി, ഹിമാചൽ പ്രദേശ് സംഘം വിശദമായ ചർച്ചകൾ നടത്തി. സപ്ലൈകോയുടെ റീട്ടെയിൽ പ്രവർത്തനങ്ങൾ, നെല്ല് സംഭരണ സംവിധാനം, ദേശീയ ഭക്ഷ്യഭദ്രതാ  നിയമ(NFSA) പ്രകാരമുള്ള പിന്തുണാ പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും സംഘം പഠിച്ചത്.വിപണി ഇടപെടലിലും നെല്ല് സംഭരണത്തിലും സപ്ലൈകോയുടെ പ്രവർത്തന മാതൃകകൾ സംഘം വിലയിരുത്തി. സന്ദർശനത്തിന്റെ ഭാഗമായി ഗാന്ധിനഗർ  സപ്ലൈകോ ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ച്, പ്രവർത്തന സംവിധാനങ്ങളും നേരിട്ട് പരിചയപ്പെട്ടു.
അവശ്യ വസ്തുക്കളുടെ വിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രണ്ട് സംസ്ഥാനങ്ങളിലെ സിവിൽ സപ്ലൈസ് കോർപ്പറേഷനുകൾ തമ്മിലുള്ള സഹകരണത്തിനും ഈ ചർച്ചകൾ വഴി തെളിക്കുമെന്നു സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img