NEWS
'പ്രതീക്ഷയാണ് ഹിജ്റ' സി ഐ സി പൊതുയോഗം സംഘടിപ്പിച്ചു
19/07/2025 07:24 PM IST
nila

ദോഹ: 'പ്രതീക്ഷയാണ് ഹിജ്റ' എന്ന തലക്കെട്ടിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി നുഐജ, തുമാമ ഓഫീസ്, നുഐജ സൗത്ത് യൂണിറ്റുകൾ സംയുക്തമായി പൊതുയോഗം സംഘടിപ്പിച്ചു. നബീൽ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി.
പ്രതീക്ഷയുടെയും സൗന്ദര്യത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശമാണ് പ്രവാചകൻ സ്ഥാപിച്ച മദീനയെന്ന മാതൃകാരാഷ്ട്രം പകർന്നു നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുമാമ ഹാളിൽ നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. മുബശിർ ഖുർആൻ പാരായണം നടത്തി. ഹാരിസ് സ്വാഗതവും സിയാദ് നന്ദിയും പറഞ്ഞു.
അബ്ദുൽ ഗഫൂർ, ഹാഷിം, അസ്ലം, നിസ്താർ, നിസാർ അഹ്മദ്, നസീർ ഹുസൈൻ, സ്വലാഹുദ്ദീൻ, നിയാസ്, നിസാം, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











