09:09am 26 September 2026
NEWS
ഹൈലൈറ്റ് മാള്‍ ഹാലോവീന്‍ ഇവന്റ് 26ന്
22/10/2025  07:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹൈലൈറ്റ് മാള്‍ ഹാലോവീന്‍ ഇവന്റ് 26ന്

കോഴിക്കോട്: ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 'ഹാലോവ്ക' ഒക്ടോബര്‍ 26ന് നടക്കും. ഹൈലൈറ്റ് മാളില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ നടക്കുന്ന പരിപാടിയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഡി.ജെ ഡെയ്‌സി, ഡി.ജെ രാജു, ഡി.ജെ സാകബ്, ഡി.ജെ വരാഹ എന്നിവരുടെ മ്യൂസിക് ഡി.ജെ പ്രോഗ്രാമും കാരിക്കേച്ചര്‍ ആന്‍ഡ് ഫെയ്‌സ് പെയിന്റിങ്ങ് കോര്‍ണറും, ഹാലോവീന്‍ കോസ്റ്റിയൂം പരേഡ്, വിവിധ ഗെയ്മുകള്‍, ഫോട്ടോ ബൂത്തുകള്‍ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ഏറ്റവും മികച്ച ഹാലോവീന്‍ കോസ്റ്റിയൂമിന് സമ്മാനവും നല്‍കും. 299 രൂപ മുതല്‍ ബുക്ക് മൈ ഷോ, ഹൈലൈറ്റ് മാള്‍ ആപ്പ് എന്നിവ മുഖേനെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img