10:42am 07 September 2026
NEWS
ക്രിക്കറ്റ് കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർഥിയെ കാണാതായി
24/05/2026  09:44 PM IST
NILA
 ക്രിക്കറ്റ് കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർഥിയെ കാണാതായി

​ചെങ്ങന്നൂർ:  ക്രിക്കറ്റ് കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർഥിയെ കാണാതായി. വെൺമണി  
പുന്തല സൗപർണികയിൽ അദ്വൈത് വിജയിയെ (17) ആണ് ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായത്. വെൺമണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ വിദ്യാർഥിയായ അദ്വൈത്, പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു.
​ശനിയാഴ്ച വൈകിട്ട് മൂന്നോടെ
 കുളനട പഞ്ചായത്ത് ഹൈസ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് അദ്വൈത് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ബസിലാണ് കുളനടയിലേക്ക് പോയത്. സാധാരണയായി വൈകിട്ട് ആറോടെ കുട്ടി തിരികെ എത്താറുള്ളതാണ്.
​വൈകിട്ടും കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അമ്മ ഫോണിൽ വിളിച്ചപ്പോൾ വരുന്നുണ്ട് എന്ന് മറുപടി നൽകിയിരുന്നു. എന്നാൽ ഇതിനുശേഷം അദ്വൈതിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. 
​ബന്ധുക്കളുടെ പരാതിയിൽ വെൺമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം നിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.