05:25am 11 September 2026
NEWS
സ്‌കൂളിലെ ഹൈടെക് ഐ.ടി. ലാബ് ഉദ്ഘാടനം ചെയ്തു
20/02/2026  08:59 PM IST
nila
സ്‌കൂളിലെ ഹൈടെക് ഐ.ടി. ലാബ് ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ : വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി എം.എൽ.എ യുടെ പ്രത്യേക വികസന പദ്ധതി 2025-26 മുഖേന കോടുകുളഞ്ഞി സി.എം.എസ് യു.പി സ്‌കൂളിന് അനുവദിച്ച  ഐ.ടി. ലാബിന്റെയും സ്മാർട്ട് ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം കേരള ഫിഷറീസ് കലാസംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കുട്ടികളിലെ സാങ്കേതിക അഭിരുചി വളർത്തുന്നതിനും ആധുനിക പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ഇത്തരം ലാബുകൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ലോക്കൽ മാനേജർ റവ. വിജു വർക്കി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആലാ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അനീഷ ബിജു, ചെങ്ങന്നൂർ ബ്ലോക്ക്  വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.ജി ശ്രീകുമാർ, വാർഡ് മെമ്പർ ടി.കെ സോമൻ, വൈദീകാരായ റവ. ജോൺസൺ പീറ്റർ കുന്നംപള്ളി, റവ. ജെ. മാത്യൂസ്, ചർച്ച് വാർഡന്മാരായ ഡേവിഡ് ചെറിയാൻ, നൈനാൻ ഉമ്മൻ,ചർച്ച് സെക്രട്ടറി ജോൺ ഫിലിപ്പ്, കമ്മറ്റിയംഗം ചെറിയാൻ സി. ജോൺ, വൈ.എം.സി.എ പ്രസിഡന്റ് അഡ്വ. രാജൻ എബ്രഹാം, പൗരസമിതി ഗ്രന്ഥശാല ലൈബ്രറിയൻ രമണി ബി നായർ, 
ഹെഡ് മാസ്റ്റർ സാം ജോൺ തോമസ്, സീനിയർ അധ്യാപിക എൽസി മാത്യൂസ്,പി.ടി.എ പ്രസിഡന്റ് അഞ്ജു ശ്രീജിത്ത്, എം.പി.ടി.എ പ്രസിഡന്റ് പ്രസീത പ്രസാദ്, സ്‌കൂൾ ലീഡർമാരായ ശ്രേയ ശ്രീജിത്ത്, സാന്ദ്ര സതീഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img