ജൂലൈ 6 മുതൽ 9 വരെ എറണാകുളത്ത് നടക്കുന്ന ബ്രിക്സ് വനിതാ-ശിശുക്ഷേമ മന്ത്രിമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം അഡീഷണൽ സെക്രട്ടറി കാരലിൻ ഖോങ്വർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഓൺ ലൈനായി പങ്കെടുത്തു.സമ്മേളനത്തിന്റെ ഭാഗമായി മന്ത്രിതല ചർച്ചകൾ, പാനൽ സംവാദങ്ങൾ, പ്രദർശനമേള എന്നിവ സംഘടിപ്പിക്കും.
അന്താരാഷ്ട്ര പ്രതിനിധികൾ എത്തുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ സ്വീകരണം, സുരക്ഷാ ക്രമീകരണങ്ങൾ, യാത്രാ-താമസ സൗകര്യങ്ങൾ എന്നിവ യോഗം വിലയിരുത്തി. സുരക്ഷയും മറ്റ് അനുബന്ധ ക്രമീകരണങ്ങളും കർശനമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകി.
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്ഡയറക്ടർ വി. വിഘ്നേശ്വരി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൊച്ചി സിറ്റി പോലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാർ,സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി ( സി എ ആർ എ ) സി.ഇ.ഒ ഭാവന സക്സേന, ഡോ. പ്രീതം ബി. യശ്വന്ത്, വനിതാ ശിശു വികസന മന്ത്രാലയം സ്റ്റാറ്റിസ്റ്റിക്കൽ അഡ്വൈസർ ഡോ. പങ്കജ് ശ്രീവാസ്തവ, ഡയറക്ടർമാരായ വി. രാമനാഥ റെഡ്ഡി, ഔജേന്ദർ സിംഗ്, അണ്ടർ സെക്രട്ടറി ദീപക് കുമാർ സിൻഹ, മറ്റ് ഉന്നതതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.








