01:32pm 09 November 2026
NEWS
‘റബ്ബർ സ്റ്റാമ്പ്’ ഉത്തരവുകൾ പാടില്ല; മജിസ്‌ട്രേറ്റുമാർക്ക് പരിശീലനം നൽകാൻ ഹൈക്കോടതി
09/11/2026  08:50 AM IST
നിയമകാര്യലേഖകൻ
‘റബ്ബർ സ്റ്റാമ്പ്’ ഉത്തരവുകൾ പാടില്ല; മജിസ്‌ട്രേറ്റുമാർക്ക് പരിശീലനം നൽകാൻ ഹൈക്കോടതി

ഹൈദരാബാദ്: ക്രിമിനൽ കേസുകളിൽ യാന്ത്രികമായി കുറ്റം പരിഗണനയ്‌ക്കെടുക്കുന്ന മജിസ്‌ട്രേറ്റുമാരുടെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് തെലങ്കാന ഹൈക്കോടതി. 2026 ജനുവരി മുതൽ ഇത്തരത്തിലുള്ള അഞ്ഞൂറിലധികം ഉത്തരവുകൾ റദ്ദാക്കിയതായി ജസ്റ്റിസ് ജെ. ശ്രീനിവാസ് റാവു ചൂണ്ടിക്കാട്ടി.
കോടതി പരിഗണനയ്‌ക്കെടുക്കേണ്ടത് കുറ്റമാണെന്നും പ്രതിയെയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. രേഖകൾ പരിശോധിച്ച് നടപടിയെടുക്കാൻ പ്രഥമദൃഷ്ട്യാ കാരണമുണ്ടെന്ന സ്വതന്ത്രമായ സംതൃപ്തി ഉത്തരവിൽ രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
രംഗറെഡ്ഡി ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരായ ഹർജിയിലാണ് നിരീക്ഷണം. കോഗ്നിസൻസ് എടുക്കുന്നതിലെ നിയമവ്യവസ്ഥകളും നടപടിക്രമങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ തെലങ്കാന സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമിയോട് കോടതി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img