03:15am 16 July 2026
NEWS
വഖഫ് ബോർഡ് പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; ജോയിന്റ് സെക്രട്ടറിക്ക് ചുമതല


15/07/2026  04:30 PM IST
nila
വഖഫ് ബോർഡ് പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വഖഫ് ബോർഡിന്റെ രൂപീകരണവും പ്രവർത്തനങ്ങളും ചോദ്യം ചെയ്ത് സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ബോർഡ് പുതിയ നടപടികൾ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു. ഇടക്കാല ക്രമീകരണമായി സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് ബോർഡിന്റെ ഭരണച്ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും.

മുൻ സർക്കാർ ചട്ടങ്ങൾ ലംഘിച്ചാണ് വഖഫ് ബോർഡ് രൂപീകരിച്ചതെന്ന ആരോപണവുമായി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌ട്സ് സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു.

അതേസമയം, 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 2026ൽ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽ സർക്കാർ നിയമിച്ച ഒമ്പത് അംഗങ്ങളും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്നും, ഇത് നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഹർജികൾ ഒന്നിച്ചാണ് ഹൈക്കോടതി നിലവിൽ പരിഗണിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img