01:25am 14 November 2026
NEWS
കൂട്ടബലാത്സംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായെന്ന് വെളിപ്പെടുത്തി കോടതി വളപ്പിൽ യുവതിയുടെ ആത്മഹത്യാ ഭീഷണി


11/04/2026  11:26 AM IST
nila
കൂട്ടബലാത്സംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായെന്ന് വെളിപ്പെടുത്തി കോടതി വളപ്പിൽ യുവതിയുടെ ആത്മഹത്യാ ഭീഷണി

ലക്നൗ: കൂട്ടബലാത്സംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായെന്ന് വെളിപ്പെടുത്തി എത്തിയ യുവതി ഹൈക്കോടതി സമുച്ചയത്തിലെ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി.അലഹാബാദ് ഹൈക്കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗോണ്ട സ്വദേശിനിയായ യുവതിയാണ് ​ഗുരുതര ആരോപണങ്ങളുയർത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിന്നീട് ഇവരെ അഭിഭാഷകരും കോടതി ജീവനക്കാരും ചേർന്ന് രക്ഷപെടുത്തുകയായിരുന്നു. 

വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയ ശേഷം നിരവധി പേർ ചേർന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. പിന്നീട് ബലമായി മതംമാറ്റത്തിനും വിവാഹത്തിനും വിധേയയാക്കിയതായും ആരോപിച്ചു. ഈ കാലയളവിൽ സംഘത്തിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതായും യുവതി പറഞ്ഞു.

ഒരു കുഞ്ഞിന് ജന്മം നൽകിയെങ്കിലും പ്രതികൾ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെന്നും, കേസ് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഗുരുതര ഭീഷണികൾ നേരിടേണ്ടി വരുന്നതായും യുവതി വെളിപ്പെടുത്തി. കേസ് പിൻവലിക്കാൻ ചിലർ സമ്മർദ്ദം ചെലുത്തുന്നതായും യുവതി ആരോപിച്ചു.
ഇത്തരം സാഹചര്യത്തിലാണ് യുവതി ഹൈക്കോടതി സമുച്ചയത്തിൽ എത്തി പ്രതിഷേധം നടത്തിയത്. 

കുട്ടിയെ താഴേക്ക് എറിയുമെന്ന ഭീഷണിയും മുഴക്കിയതോടെ സ്ഥലത്തെ അഭിഭാഷകർ ഇടപെട്ട് കുട്ടിയെ സുരക്ഷിതമായി മാറ്റി. പിന്നാലെ ഉണ്ടായ സംഘർഷത്തിൽ യുവതി ബോധരഹിതയായതോടെ സുരക്ഷാ ഉദ്യോഗസ്ഥരും കോടതിയധികൃതരും ചേർന്ന് യുവതിയെ സുരക്ഷിതയാക്കുകയായിരുന്നു. തന്നെ ബലാത്സം​ഗത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തി മതംമാറ്റുകയും ചെയ്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ ആവശ്യം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img