07:02pm 26 July 2026
NEWS
സ്ത്രീയെ കന്യകത്വ പരിശോധനക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനം


31/03/2025  07:39 AM IST
nila
സ്ത്രീയെ കന്യകത്വ പരിശോധനക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനം

സ്ത്രീയെ കന്യകത്വ പരിശോധനക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ കന്യകാത്വ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിധി. കന്യകത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് സ്ത്രീയുടെ സ്വകാര്യതക്കും സ്വാഭാവിക നീതിയുടെ തത്വങ്ങൾക്കും എതിരാണെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. മൗലികാവകാശങ്ങളുടെ കാതലായ ആർട്ടിക്കിൾ 21ൻറെ ന​ഗ്നമായ ലംഘനമാണ് സ്ത്രീയെ  കന്യകത്വ പരിശോധനക്ക് നിർബന്ധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. 

2023 ഏപ്രിൽ 30 നായിരുന്നു ഹർജിക്കാരനായ യുവാവിന്റെ വിവാ​​​​ഹം. കോർബ ജില്ലയിലെ ഭർത്താവിന്റെ വസതിയിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. എന്നാൽ, ഭർത്താവിന് ബലഹീനതയുണ്ടെന്നാരോപിച്ച് യുവതി രം​ഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവാഹ മോചനം വേണണെന്നും ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം വേണമെന്നും ആവശ്യപ്പെട്ട് യുവതി റായ്ഗഡ് ജില്ലയിലെ കുടുംബ കോടതിയെ സമീപിച്ചു. പിന്നാലെ, ഭാര്യയുടെ സഹോദരീ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകത്വ പരിശോധന നടത്തണമെന്ന് അപേക്ഷകൻ ഇടക്കാല മെയിന്റനൻസ് ക്ലെയിം അപേക്ഷയിൽ ആവശ്യപ്പെട്ടു. 2024 ഒക്ടോബർ 15-ന് റായ്ഗഢിലെ കുടുംബ കോടതി ഭർത്താവിന്റെ അപേക്ഷ നിരസിച്ചു. തുടർന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ബലഹീനത സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് താൽപ്പര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട വൈദ്യപരിശോധനയ്ക്ക് വിധേയനാകാമെന്നും അല്ലെങ്കിൽ മറ്റേതെങ്കിലും തെളിവുകൾ ഹാജരാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, ഭാര്യയെ കന്യകത്വ പരിശോധനയ്ക്ക് വിധേയമാക്കാനും അനുവദിക്കാൻ കഴിയില്ല. ഭാര്യയുടെ കന്യകത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരന്റെ വാദം ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളുടെ അന്തസ്സിനുള്ള അവകാശം ഉൾപ്പെടുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img