09:52am 22 August 2026
NEWS
ലഹരി കേസ്സുകളുടെ കെട്ടിക്കിടപ്പ് ഒഴിവാക്കാൻ നടപടി: സംസ്ഥാനത്ത് മൂന്ന് പുതിയ NDPS സ്പെഷ്യൽ കോടതികൾ ആരംഭിക്കാൻ ഹൈക്കോടതി ഉത്തരവ്


22/08/2026  08:00 AM IST
നിയമകാര്യ ലേഖകൻ
ലഹരി കേസ്സുകളുടെ കെട്ടിക്കിടപ്പ് ഒഴിവാക്കാൻ നടപടി: സംസ്ഥാനത്ത് മൂന്ന് പുതിയ NDPS സ്പെഷ്യൽ കോടതികൾ ആരംഭിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി:​സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി കേസ്സുകളുടെ വേഗത്തിലുള്ള തീർപ്പിനായി തൃശൂർ, പാലക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ പുതിയ മൂന്ന്  NDPS (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) സ്പെഷ്യൽ കോടതികൾ 2026 സെപ്റ്റംബർ 10-നകം സ്ഥാപിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
​ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ലഹരി കേസുകളിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി (WP(C) 29179/2025) പരിഗണിക്കവേയാണ് ഉത്തരവ്.
​ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പുതുതായി തുടങ്ങിയ NDPS കോടതികളിൽ സ്ഥിരം ജീവനക്കാരെ സെപ്റ്റംബർ 10-നകം നിയമിക്കണം.
​ കോടതികളുടെ പ്രവർത്തനവും ജീവനക്കാരുടെ നിയമനവും സെപ്റ്റംബർ 10-നകം പൂർത്തിയാക്കുമെന്ന് അഡ്വക്കറ്റ് ജനറൽ കെ. ജാജു ബാബു അറിയിച്ചു.
​ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സെപ്റ്റംബർ 17-ന് മുൻപ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണം. കേന്ദ്ര സർക്കാരിന്റെ ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഇതിനായി വിനിയോഗിക്കാനും കോടതി നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img