07:06am 13 November 2026
NEWS
​ലഹരി കേസുകളുടെ ആധിക്യം: അഞ്ച് ജില്ലകളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്
04/02/2026  06:34 AM IST
സുരേഷ് വണ്ടന്നൂർ
​ലഹരി കേസുകളുടെ ആധിക്യം: അഞ്ച് ജില്ലകളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

​കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളുടെ (NDPS) എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്ന പശ്ചാത്തലത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. ലഹരി കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി അഞ്ച് ജില്ലകളിൽ തിരുവനന്തപുരം, ​കൊല്ലം, ​എറണാകുളം, ​തൃശ്ശൂർ,
​കോഴിക്കോട് എന്നീ ജില്ലകളിലാണ് കോടതി സ്ഥാപിക്കുന്നത്. എക്സ്ക്ലൂസീവ് എൻ.ഡി.പി.എസ് (NDPS) കോടതികൾ സ്ഥാപിക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി.

​ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. എട്ട് ആഴ്ചയ്ക്കുള്ളിൽ പുതിയ കോടതികൾ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കണം.

 കോടതികൾക്ക് ആവശ്യമായ പൂർണ്ണമായ അടിസ്ഥാന സൗകര്യങ്ങൾ (Full Infrastructure) സംസ്ഥാന സർക്കാർ ഉറപ്പാക്കണം.
നിലവിൽ കോടതികളിൽ കെട്ടിക്കിടക്കുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം (High Pendency) കുറയ്ക്കുകയും വിചാരണ വേഗത്തിലാക്കുകയും ചെയ്യുക.ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ ഈ നടപടി വലിയ മാറ്റമുണ്ടാക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. കേസുകൾ നീണ്ടുപോകുന്നത് പ്രതികൾക്ക് പലപ്പോഴും അനുകൂലമാകാറുണ്ട് എന്ന നിരീക്ഷണത്തെ തുടർന്നാണ് ഈ ഇടപെടൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img