01:32pm 13 November 2026
NEWS
ഹൈവേയിലെ രാത്രി പോലീസ് പ്രെട്രോളിങ് വീഴ്ച പുറത്ത് കൊണ്ട് വന്ന് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ്.
28/02/2026  07:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹൈവേയിലെ രാത്രി പോലീസ് പ്രെട്രോളിങ് വീഴ്ച പുറത്ത് കൊണ്ട് വന്ന് ഹൈക്കോടതി  അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ്.

പോലീസ് കടന്ന് പിടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം ഹൈവേയിൽ അർദ്ധരാത്രിയിലെ വാഹന പരിശോധനയിൽ വീഴ്ച വ്യക്തമാക്കുന്ന  അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിർത്താതെ പോയപ്പോൾ യാത്രക്കാരനെ പോലീസ് കടന്ന് പിടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് യാത്രക്കാരനും പോലീസിനും ഗുരുതര പരിക്ക് പറ്റിയ സംഭവത്തിലെ അന്വേഷണത്തിൽ അർദ്ധരാത്രി മതിയായ പോലീസ് സംഘത്തെ ഹൈവേയിൽ വാഹന പരിശോധനയ്ക്ക് നിയോഗിക്കണമെന്ന മാർഗ്ഗനിർദ്ദേശം പാലിക്കാത്തത് വെളിവാകുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു.ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ചെല്ലാനം ഹാർബിന് സമീപം  വച്ച് കഴിഞ്ഞ ക്രിസ്മസ് പിറ്റേന്ന് പുലർച്ചെ പോലീസ് കടന്ന് പിടിച്ചതിനെ തുടർന്ന് മറിഞ്ഞ് പോലീസുകാരനും ബൈക്ക് ഓടിച്ചിരുന്നയാൾക്കും ഗുരുതരപരുക്ക് പറ്റിരുന്നു. സംഭവത്തിൽ പരിക്ക് പറ്റിയ പോലീസ് കാരനെ  മാത്രം ജീപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും പരിക്കേറ്റ് ബൈക്ക് യാത്രക്കാരനെ റോേഡിൽ ഉപേക്ഷിച്ച് പോയ മനുഷ്യത്വരഹിത പോലീസ് നടപടിയിൽ അന്വേഷണം ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയ്ക്ക്  നല്കിയ പരാതിയിൽ അസി. ഡ്യൂട്ടി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലാണ് സംഭവവുമായി ബന്ധപ്പെട്ട  ഹൈവേയിലെ വാഹനപരിശോധനയിൽ രണ്ടു പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നത്. കൊച്ചി ഹാർബർ പരിധിയിലെ കടലോര ഹൈവേയിൽ ഗുണ്ടാ സംഘങ്ങളെയും ലഹരി മാഹികളെയും നിരീക്ഷിക്കുവാൻ മതിയായ പോലീസ് അംഗങ്ങൾ ഉൾകൊള്ളുന്ന സംഘത്തെ നിയോഗിക്കേണ്ടുന്നതിന് പകരം രണ്ട് പോലീസുകാർ മാത്രമാണ് വാഹനപരിശോധനയ്ക്ക് ഉണ്ടായിരുന്നതെന്ന വിവരം അന്വേഷണത്തിലൂടെ പുറത്ത് വരുമ്പോൾ രാത്രിയിലെ ഹൈവേ പരിശോധനയിൽ പോലീസിൻ്റെ വീഴ്ചയാണ് പുറത്ത് വന്നിരിക്കുന്നത്.ഇരുചക്രവാഹനം ഓടിച്ചിരുന്ന ആലപ്പുഴ കൊമ്മാടി കളരിക്കൽ വീട്ടിൽ അനിൽ രാജേന്ദ്രൻ (28) കൊച്ചി കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോൻ എന്നിവർക്കാണ് ഗുരുതര പരിക്ക് പറ്റിയത്. ഇതിൽ അനിലിലെ പോലീസ് വഴിയിൽ ഉപേക്ഷിച്ച് പരിക്ക് പറ്റിയ പോലീസ്കാരൻ ബിജുമോനെ മാത്രം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യാത്രക്കാരനിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയെന്ന ഉത്തരവാദിത്വത്തിൽ കൃത്യവിലോപം ഉണ്ടായത് അംഗീകരിക്കുവാൻ കഴിയില്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ഉന്നയിച്ചത്. വാഹനപരിശോധനയിൽ രണ്ട് ഉദ്ദ്യോഗസ്ഥരാണ് ഉണ്ടായിരുന്നുതെന്നും അതിൽ ഒരു പോലീസുകാരൻ പരിക്ക് പറ്റി അബോധാവസ്ഥയിലായതിനെ തുടർന്ന്  ഒപ്പമുണ്ടായിരുന്ന മറ്റൊരു പോലീസ് കാരൻ സംഭവത്തിൽ ഒറ്റപ്പെട്ട് പോയെന്നും അന്വേഷണ ഉദ്ദ്യോഗസ്ഥൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഫോർട്ട് കൊച്ചിയിലെ ക്രിസ്മസ് ആഘോഷങ്ങൾ കണ്ട് മദ്യലഹരിയിൽ തീരദേശ ഹൈവേ വഴി ആലപ്പുഴയിലേയ്ക്ക് തിരിച്ച ബൈക്ക് യാത്രക്കാരിൽ രണ്ട് പേർ ഉണ്ടായിരുന്നതായും   അതിൽ ബൈക്ക് യാത്രക്കാരനിൽ പരിക്കേറ്റയാളെ കൂടെ ഉണ്ടായിരുന്നയാൾ ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞതിനാലാണ് പരിക്കേറ്റ് പോലീസുകാരനുമായി കൂടെ ഉണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ സ്ഥലത്ത് നിന്ന് പോയതെന്നും, ഇതിൽ മനഃപൂർവ്വമായ വീഴ്ചകൾ പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ  പറയുന്നു. വാഹനപരിശോധനയിൽ ഉണ്ടായിരുന്ന പോലീസുകാരനെ ഇരുചക്രവാഹനം ഉപയോഗിച്ച് ഇടിച്ച് ഇടിയുകയായിരുന്നുവെന്നും സംഭവ സ്ഥലത്ത് അടുത്ത് ആശുപത്രികൾ ഉണ്ടായിരുന്നിട്ടും 25 കിലോ മീറ്റർ അകലെ ആലപ്പുഴ ചെട്ടിക്കാട് റൂറൽ ഹെൽത്ത് ട്രെയിനിങ് സെൻ്ററിലാണ് ഇരുചക്രവാഹനം ഓടിച്ചിരുന്ന അനിൽ രാജേന്ദ്രൻ ചികിത്സ തേടിയതെന്നും റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നു. ഫോർട്ട് കൊച്ചി മലയോര ഹൈവേയിൽ മാഫികളുടെ അഴിഞ്ഞാട്ടമുള്ള സ്ഥലത്ത് മതിയായ പോലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നതിൽ വലിയ വീഴ്ചകളാണ് സംഭവവുമായി പുറത്ത് വന്നിരിക്കുന്നതെന്നും ഒരു അക്രമണമുണ്ടായാലോ മറ്റ് സുരക്ഷിതത്വങ്ങൾക്കോ രണ്ട് പോലീസുകാരെ വച്ച് അർദ്ധരാത്രി എങ്ങനെ നേരിടുന്നമെന്നതിനെ സംസ്ഥാനപോലീസ് മേധാവിയാണ് മറുപടി പറയേണ്ടതെന്നും അഡ്വ. കുളത്തൂർ ജയ്സിങ് വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img