02:43am 14 August 2026
NEWS
​പോക്സോ കേസിൽ ഇരകളുടെ പേര് വെളിപ്പെടുത്തിയ സംഭവം: മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്ക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി
22/07/2026  07:53 AM IST
സുരേഷ് വണ്ടന്നൂർ
​പോക്സോ കേസിൽ ഇരകളുടെ പേര് വെളിപ്പെടുത്തിയ സംഭവം: മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്ക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി

​കൊച്ചി: പോക്സോ കേസുകളിലെ ഇരകളായ പെൺകുട്ടികളുടെ പേരുവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയെന്ന കേസിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ ഐ.പി.എസിന് ആശ്വാസം. ശ്രീലേഖയ്ക്കെതിരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റേതാണ് ഉത്തരവ്.
​തന്റെ യൂട്യൂബ് ചാനലിലൂടെയും ബ്ലോഗിലൂടെയും മൂന്ന് വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളിലെ ഇരകളായ മൈനർ പെൺകുട്ടികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടെന്ന പരാതിയിലാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. പോക്സോ നിയമപ്രകാരം ഇരകളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
​നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കൂടിയായ ശ്രീലേഖയ്ക്ക് കോടതിയുടെ ഉത്തരവോടെ അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം ലഭിക്കും. എന്നാൽ കേസിന്റെ അന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img