05:45am 13 November 2026
NEWS
തൃശ്ശൂരിലെ ആറ് ബിജെപി കൗൺസിലർമാർക്ക് അഞ്ചുലക്ഷം രൂപവീതം പിഴ വിധിച്ച് ഹൈക്കോടതി
20/08/2025  03:45 PM IST
nila
തൃശ്ശൂരിലെ ആറ് ബിജെപി കൗൺസിലർമാർക്ക് അഞ്ചുലക്ഷം രൂപവീതം പിഴ വിധിച്ച് ഹൈക്കോടതി

തൃശ്ശൂരിലെ ആറ് ബിജെപി കൗൺസിലർമാർക്ക് അഞ്ചുലക്ഷം രൂപവീതം പിഴ വിധിച്ച് ഹൈക്കോടതി. അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ആറ് കൗൺസിലർമാരും അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കുന്നതിന് പുറമേ, ഇവർക്കായി കോടതിയിൽ ഹാജരായ തൃശ്ശൂരിലെ അഭിഭാഷകൻ കെ പ്രമോദും അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിയിൽ പറയുന്നു. 

തൃശ്ശൂർ കോർപ്പറേഷന്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടൽ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയതിന് എതിരെയായിരുന്നു ഹർജി.  സിപിഎം നേതാക്കൾ ഇടപെട്ട് ബിനി ഗസ്റ്റ് ഹൗസ് തങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്ക് കൊടുത്തെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ, ഇക്കാര്യം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതി ഹർജിയുമായി എത്തിയ ബിജെപി കൗൺസിലർമാർക്ക് പിഴയും വിധിച്ചത്. 

 പ്രമുഖ അബ്കാരിയായിരുന്ന വി കെ അശോകനായിരുന്നു ബിനി ഹോട്ടൽ കോർപ്പറേഷനിൽ നിന്ന് ഏറ്റെടുത്ത് നടത്തിയിരുന്നത്. പുതിയ ടെൻഡർ ക്ഷണിച്ചപ്പോൾ സ്വകാര്യ വ്യക്തികൾ ഗസ്റ്റ് ഹൗസ് ഏറ്റെടുത്തിരുന്നു. ബിനി ടൂറിസ്റ്റ് ഹോം എന്ന പേര് ബിനി ഹെറിറ്റേജ് എന്നാക്കി മാറ്റിയിരുന്നു. ഇതിനായി കോർപ്പറേഷൻ വഴിവിട്ട് സഹായം ചെയ്‌തെന്ന് ബിജെപി കൗൺസിലർമാർ ആരോപിച്ചിരുന്നു. ഗസ്റ്റ് ഹൗസ് കോർപ്പറേഷൻ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img