01:56pm 13 November 2026
NEWS
ഓർത്തഡോക്സ് സഭാ വിശ്വാസിയുടെ സംസ്ക്കാരച്ചടങ്ങിൽ ക്രമസമാധാനപ്രശ്നമുണ്ടാകരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം
27/08/2025  07:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓർത്തഡോക്സ് സഭാ വിശ്വാസിയുടെ സംസ്ക്കാരച്ചടങ്ങിൽ ക്രമസമാധാനപ്രശ്നമുണ്ടാകരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശം

കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന മലങ്കരസഭയുടെ ഓടയ്ക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാം​ഗം പി.ജി.ഇട്ടീരയുടെ സംസ്ക്കാരച്ചടങ്ങിൽ ക്രമസമാധാനപ്രശ്നം ഉണ്ടാകരുതെന്ന് പോലീസിന് ഹൈക്കോടതി നിർ​ദേശം. സംസ്ക്കാരച്ചടങ്ങുകൾ മലങ്കര ഓർത്തഡോക്സ് സഭയുടെ ആചാരപ്രകാരം നടത്താം. 28ന് ( വ്യാഴം) രാവിലെ 11 നും 3 മണിയ്ക്കും ഇടയിൽ ചടങ്ങുകൾ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തുടർന്നുള്ള 3 ദിവസങ്ങൾ ആരാധനയും നടത്താം. ചടങ്ങുകളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് കുറുപ്പംപടി എസ്.എച്ച്.ഒ ഉറപ്പുവരുത്തണമെന്നും കോടതി നിർ​​​ദേശിച്ചു.അന്തരിച്ച പി.ജി.ഇട്ടീരയുടെ മകൻ പി.ഐ വൽസലൻ, ഓടയ്ക്കാലിപള്ളിയുടെ നിയമാനുസൃത വികാരി ഫാ.ബിസൺ സണ്ണി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.ന​ഗരേഷിന്റെ ഉത്തരവ്. ഹർജിക്കാർക്ക് വേണ്ടി അഡ്വ.റോഷൻ ഡി അലക്സാണ്ടർ ഹൈക്കോടതിയിൽ ഹാജരായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img