03:52pm 04 November 2026
NEWS
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഉടൻ മാറ്റില്ലെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകി

25/01/2025  08:18 AM IST
nila
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഉടൻ മാറ്റില്ലെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകി

കണ്ണൂർ: കെപിസിസി പ്രസിഡന്റിനെ ഉടൻ മാറ്റേണ്ടെന്ന തീരുമാനത്തിൽ കോൺ​ഗ്രസ് ഹൈക്കമാൻഡ്. നേതൃമാറ്റം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേതൃമാറ്റം സംബന്ധിച്ച് സംസ്ഥാനത്തെ കോൺ​ഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെയാണ് നേതൃമാറ്റം ഉടനില്ലെന്ന് ഹൈക്കമാൻഡ് കെ സുധാകരന് ഉറപ്പ് നൽകിയത്. 

നേതൃമാറ്റത്തിൽ കെ സുധാകരൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചത്. ദീപാ ദാസ് മുൻഷി നടത്തുന്നത് പുനസംഘടനാ ചർച്ചകൾ മാത്രമാണെന്നും ദേശീയ നേതൃത്വം സുധാകരനെ അറിയിച്ചു. കെ സി വേണുഗോപാൽ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയ പേരുകൾ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മാറ്റത്തിനുള്ള നീക്കം തുടങ്ങിയെന്ന സൂചനകൾ സുധാകരനും നൽകിയിരുന്നു. പദവികൾ പ്രശ്നമല്ലെന്ന കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിൻറെ സന്ദേശമതാണ്. പുതിയ പ്രസിഡൻറിന് കീഴിൽ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻറെ നിലപാട്. എന്നാൽ തൽക്കാലം മാറ്റമില്ലെന്നാണ് ഹൈക്കമാൻഡ് സുധാകരനെ അറിയിച്ചത്. സുധാകരനെ കൂടി വിശ്വാസത്തിലെടുത്തേ തീരുമാനമെടുക്കൂ എന്ന ഉറപ്പാണ് ഹൈക്കമാൻഡ് ഇപ്പോൾ നൽകിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img