07:05am 13 November 2026
NEWS
ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത: അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾ അടച്ചു; ഉദ്യോഗസ്ഥരോട് മടങ്ങാൻ നിർദ്ദേശം
03/03/2026  06:28 PM IST
nila
ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത: അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾ അടച്ചു; ഉദ്യോഗസ്ഥരോട് മടങ്ങാൻ നിർദ്ദേശം

വാഷിംഗ്ടൺ/റിയാദ്: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ അമേരിക്ക താൽക്കാലികമായി അടച്ചു. അത്യാവശ്യ വിഭാഗത്തിൽപ്പെടാത്ത ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ചില രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിട്ടു.റിയാദിലെ അമേരിക്കൻ എംബസി ചൊവ്വാഴ്ച മുതൽ അടച്ചുപൂട്ടി . എംബസിക്ക് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടന്നതായി സൗദി അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ചെറിയ തോതിൽ തീപിടുത്തവും നാശനഷ്ടങ്ങളും ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. സൗദിയിലെ അമേരിക്കൻ പൗരന്മാരോട് വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കുവൈറ്റിലെ അമേരിക്കൻ എംബസിയും തങ്ങളുടെ എല്ലാ കോൺസുലർ സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു. സാധാരണ നില കൈവരുന്നത് വരെ അപ്പോയിന്റ്‌മെന്റുകൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
ബഹ്‌റൈൻ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ അത്യാവശ്യ വിഭാഗത്തിൽപ്പെടാത്ത ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടും രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശിച്ചു. ഇവിടങ്ങളിലെ യാത്രാ മുന്നറിയിപ്പുകൾ (Travel Advisories) അമേരിക്ക പുതുക്കി നിശ്ചയിച്ചു.ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലുള്ള അമേരിക്കക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണമെന്ന് ('Stay-in-place') എംബസി കർശന നിർദ്ദേശം നൽകി.കഴിഞ്ഞ ശനിയാഴ്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആരംഭിച്ച യുദ്ധസമാനമായ സാഹചര്യമാണ് ഈ കടുത്ത നടപടികൾക്ക് കാരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img