03:51pm 19 August 2026
NEWS
‘ഭർത്താവ് എന്നെ വിറ്റ് ജീവിക്കാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന ആരോപണങ്ങളുമായി കൊല്ലം സ്വദേശിനി
18/08/2026  08:13 PM IST
nila
‘ഭർത്താവ് എന്നെ വിറ്റ് ജീവിക്കാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന ആരോപണങ്ങളുമായി കൊല്ലം സ്വദേശിനി

കൊല്ലം: തന്റെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു എന്ന കൊല്ലം സ്വദേശിനിയുടെ വെളിപ്പെടുത്തൽ കേരളം ഞെട്ടലോടെയാണ് കേട്ടത്.  പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതയായ യുവതിക്ക് ഭർത്താവിൽനിന്ന് നേരിടേണ്ടിവന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ്. വിദേശത്ത് കഴിയുന്ന കൊല്ലം സ്വദേശിനിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിയമനടപടിയിലേക്ക് നീങ്ങിയത്. തന്റെ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്ത ഭർത്താവ് പങ്കാളികളെ കൈമാറ്റം ചെയ്യുന്ന ​ഗ്രൂപ്പുകളിലും അം​ഗമെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. 

കുടുംബജീവിതം തകരാതിരിക്കാനും മകളുടെ ഭാവിയെക്കുറിച്ചുമുള്ള ആശങ്കയാലാണ് വർഷങ്ങളോളം പീഡനങ്ങൾ സഹിച്ചതെന്ന് യുവതി പറയുന്നു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ഭർത്താവിനെതിരെ നിയമവഴി തേടുകയായിരുന്നു.

ലൈം​ഗികബന്ധം ഒളിക്യാമറയിൽ പകർത്തി

ഭർത്താവ് ലൈംഗികബന്ധത്തിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചിരുന്നതായും എതിർത്തപ്പോൾ മർദിച്ചിരുന്നതായും യുവതി ആരോപിച്ചു. പിന്നീട് താനറിയാതെ കുളിമുറിയിലും കിടപ്പറയിലും ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നും പറയുന്നു. സ്വന്തം നഗ്നദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്തതായും യുവതി ആരോപിക്കുന്നു.

ഭർത്താവിന്റെ ഫോണിൽ അമ്മ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ടെത്തിയതായും യുവതി പറയുന്നു. കൂടാതെ മറ്റൊരു സ്ത്രീയുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നുവെന്നും രാത്രി വൈകിയും ഇവരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

മറ്റുള്ള പുരുഷന്മാരുമായി ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും പരാതി

മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചിരുന്നതായും യുവതി വെളിപ്പെടുത്തുന്നു. ഇതിനെ എതിർത്തപ്പോൾ ‘എല്ലാവരും ചെയ്യുന്നതാണ്’ എന്ന് പറഞ്ഞ് സമ്മർദം ചെലുത്തുകയും വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദിക്കുകയും ചെയ്തതായി ആരോപണം.

തനിക്ക് പരിചയമുള്ള ഒരാളെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും അയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നും ഭർത്താവ് ആവശ്യപ്പെട്ടതായും യുവതി പറയുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നിരവധി പേരുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.

മകളുടെ മുന്നിലും അതിക്രമം; വീട് വിട്ടു

ഭർത്താവ് സ്വന്തം മകളുടെ മുന്നിൽവച്ച് സ്വയംഭോ​ഗം ചെയ്തതിന്റെ ദൃശ്യങ്ങൾ ഫോണിൽ കണ്ടതോടെയാണ് താൻ തകർന്നുപോയതെന്ന് യുവതി പറയുന്നു. തുടർന്ന് മകളുമായി സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറി.

ഭർത്താവ് അശ്ലീല ദൃശ്യങ്ങൾക്ക് അടിമയാണെന്നും മകളുടെ സാന്നിധ്യത്തിൽ ഇത്തരം പ്രവൃത്തികൾ നടത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോഴാണ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് കൈമാറിയതായി മനസിലായതെന്നും പറയുന്നു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

താൻ ആത്മഹത്യ ചെയ്യാൻ പോലും ശ്രമിച്ച ഘട്ടമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. മകളെ ഓർത്താണ് കൗൺസലിങ്ങിനായി ഭർത്താവിനൊപ്പം നാട്ടിലെത്തിയത്. കൗൺസലിങ്ങിനിടെ കുടുംബജീവിതത്തിൽ താൽപര്യമില്ലെന്നും സ്വതന്ത്രമായി ജീവിക്കണമെന്നുമാണ് ഭർത്താവ് പറഞ്ഞതെന്നും യുവതി ആരോപിച്ചു.

കൗൺസലിങ്ങിന് ശേഷം തെളിവുകൾ പുറത്തുവിട്ടാൽ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

‘ഇനി അയാൾ രക്ഷപ്പെടരുത്’

വർഷങ്ങളോളം ഭർത്താവ് മാറുമെന്ന പ്രതീക്ഷയിലാണ് താൻ എല്ലാം സഹിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ മകളുടെ സുരക്ഷയടക്കം ആശങ്കയായതോടെയാണ് സംഭവങ്ങൾ പുറത്തുപറയാൻ തീരുമാനിച്ചത്.

തന്റെ സ്വകാര്യ ദൃശ്യങ്ങൾ ആരൊക്കെ കണ്ടിട്ടുണ്ടെന്നോ ഭർത്താവിന്റെ കൈവശം ഇനിയും എന്തൊക്കെ തെളിവുകളുണ്ടെന്നോ അറിയില്ലെന്നും യുവതി പറയുന്നു. താൻ അനുഭവിച്ച ക്രൂരതകൾക്ക് നിയമപരമായ നടപടി ഉണ്ടാകണമെന്നും ഭർത്താവ് രക്ഷപ്പെടാതിരിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img