03:14am 15 September 2026
NEWS
മെഡിക്കൽ കോളജ് ശുചിമുറിയിൽ ഒളിക്യാമറ; ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ
11/09/2026  09:01 PM IST
nila
മെഡിക്കൽ കോളജ് ശുചിമുറിയിൽ ഒളിക്യാമറ; ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ

 


കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ 22 വയസ്സുകാരനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്ത് പരിശോധന ആരംഭിച്ചു.

സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ 203-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പരാതിക്കാരി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ശുചിമുറിയിൽ പ്രവേശിച്ചപ്പോഴാണ് ജനലിലൂടെ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് യുവതി ശ്രദ്ധിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ 203-ാം വാർഡിൽ രോഗിയായ പിതാവിന്റെ കൂട്ടിരിപ്പുകാരനായി എത്തിയ യുവാവാണെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്നും ഫോൺ വഴി മറ്റേതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img