NEWS
ഹൈക്കോണ്‍ ഫ്യൂച്ചര്‍ പ്രൂഫ് സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ പുറത്തിറക്കി: സ്മാര്‍ട്ട് എനര്‍ജി സൊല്യൂഷനുകളാല്‍ വീടുകള്‍ക്കും ബിസിനസ്സുകള്‍ക്കും ഊര്‍ജ്ജം പകരുന്നു
07/08/2025 03:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
HIGHLIGHTS
ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡിന്‍റെ അതിനൂതന ഫ്യൂച്ചര്‍ പ്രൂഫ് സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ക്രിസ്റ്റോ ജോര്‍ജ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് ക്രിസ്റ്റോ എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ അവതരിപ്പിച്ചു. ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് സിഒഒ ഹരികുമാര്‍ ആര്‍, വലപ്പില കമ്മ്യൂണിക്കേഷന്‍സ് എംഡി ജോണ്‍സ് പോള്‍, ജനറല്‍ മാനേജര്‍ (ചാനല്‍ സെയില്‍സ്) ബിജോ തോമസ്, ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് മഹേശ്വരന്‍ എല്‍.എസ്.
എന്നിവര്‍ സമീപം.
34 വര്‍ഷത്തെ സേവന മികവുള്ള ട്രസ്റ്റഡ് ബ്രാന്‍ഡായ ഹൈക്കോണ്‍, ഇന്ന് അതിന്‍റെ അഡ്വാന്‍സ്ഡ് ഇന്‍ഫിനി സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകളും ലിമാക്സ് ലിഥിയം ബാറ്ററി പായ്ക്കുകളും ലോഞ്ച് ചെയ്തു. സോളാര്‍ ആവശ്യങ്ങള്‍ക്കായി പുതുമയുള്ളതും ഫലപ്രദവുമായ ഒരു പരിഹാരവുമായാണ് ഈ പ്രോഡക്റ്റ് വിപണിയില്‍ എത്തുന്നത്. ആകട സര്‍ട്ടിഫൈഡ് ആയ ഈ അത്യാധുനിക ഇന്‍വെര്‍ട്ടറുകള്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവറിന്‍റെയും ബാറ്ററി ബാക്കപ്പിയുടെയും ബലത്തില്‍ വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നു.
ഹൈക്കോണിന്‍റെ ഇന്‍ഫിനി സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ 3 ഗണ മുതല്‍ 30 ഗണ വരെ ശേഷിയുള്ള സിംഗിള്‍, ത്രീഫേസ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഈ ഇന്‍വെര്‍ട്ടറുകള്‍ ഫോട്ടോവോള്‍ട്ടായിക് (ജഢ) സംവിധാനങ്ങള്‍ പ്രൊഡ്യൂസ് ചെയ്യുന്ന ഡയറക്ട്കറന്‍റ് (ഉഇ) എനര്‍ജിയെ ഉടനടി ഉപയോഗത്തിനായി ആള്‍ട്ടര്‍നേറ്റിംഗ് കറന്‍റാക്കി (അഇ) മാറ്റുന്നു. ഈ സ്മാര്‍ട്ട് സിസ്റ്റത്തിന്‍റെ ഒരു പ്രധാന സവിശേഷത, അധിക വൈദ്യുതി ബാറ്ററി ബാങ്കില്‍ സംഭരിച്ച് പിന്നീട് ഉപയോഗിക്കാനുള്ള കഴിവാണ്, ഇത് ഊര്‍ജ്ജ കാര്യത്തില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുന്നു.
'ഇന്നത്തെ എനര്‍ജി ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, നാളേക്കാ യുള്ള ഒരു കരുതലാണ് കൂടിയാണ് ഞങ്ങള്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നതെന്ന്' ഹൈക്കോണ്‍ വക്താവ് പറഞ്ഞു. 'ഞങ്ങളുടെ ഇന്‍ഫിനി സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ ഭാവിയിലേക്ക് അനുയോജ്യമായ രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അവയ്ക്ക് ബാറ്ററി ഇല്ലാതെ ഒരു സാധാരണ ഓണ്‍ഗ്രിഡ് സിസ്റ്റമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം വൈദ്യുതിയുടെ ആവശ്യകതകള്‍ ഭാവിയില്‍ മാറുകയാണെങ്കില്‍ ഒരു ബാറ്ററി തടസ്സമില്ലാതെ യോജിപ്പിക്കാനു മുള്ള സൗകര്യവും ഇതിനുണ്ട്. ഞങ്ങളുടെ ഡടജ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ നല്‍ക്കുന്നു.'
സ്വയം ഉപയോഗിക്കുന്നതിതിനു പുറമേ, ഹൈക്കോണ്‍ ഹൈബ്രിഡ് പവര്‍ പ്ലാന്‍റ് സിസ്റ്റം ഉപയോക്താക്കള്‍ക്ക് അധിക വൈദ്യുതിയെ ഗ്രിഡിലേക്ക് തന്നെ തിരികെ നല്‍കുന്നു. ഇത് കൂടുതല്‍ ലാഭവും ഉത്പാദിപ്പിക്കുന്ന എനര്‍ജിയുടെ മികച്ച വിനിയോഗവും ഉറപ്പാക്കുന്നു. കൂടാതെ, വൈദ്യുതി മുടങ്ങുമ്പോള്‍ പോലും ഈ ഇന്‍വെര്‍ട്ടറുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുകയും തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യുന്നു.
ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ബ്രാന്‍ഡാണ് ഹൈക്കോണ്‍. അതിന് തെളിവാണ്, 16 വര്‍ഷം വരെ വാറന്‍റിയുള്ള ലിമാക്സ് ലിഥിയംഅയണ്‍ ബാറ്ററികള്‍ പോലുള്ള നൂതന സാങ്കേതികവിദ്യയിലുള്ള പ്രോഡക്റ്റുകള്‍. ഹൈക്കോണ്‍ സ്വന്തമായി ലിഥിയംഅയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നതുകൊണ്ട് തന്നെ രാജ്യത്തുടനീളം ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായ ഓണ്‍സൈറ്റ് സര്‍വ്വീസും ലഭ്യമാവുന്നു.
30 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ഹൈക്കോണ്‍, വ്യക്തികളെയും ബിസിനസ്സുകളെയും സഹായിക്കുന്ന ട്രസ്റ്റഡ് എനര്‍ജി പ്രോഡക്റ്റുകള്‍ അവതരിപ്പിച്ചുക്കൊണ്ടു തന്നെ മുന്നോട്ട് പോകുന്നു.
സോളാര്‍ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകളുടെ പ്രയോജനങ്ങള്‍;
ډ ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ ഓഫ്ഗ്രിഡ്, ഓണ്‍ഗ്രിഡ് സംവിധാനങ്ങളെ ഒരുമിപ്പിച്ചുക്കൊണ്ടുള്ള പ്രവര്‍ത്തന രീതിയാണ്.
ډ ലോഡ് സോളാറില്‍ നിന്നോ, ബാറ്ററിയില്‍ നിന്നോ, അല്ലെങ്കില്‍ ഗ്രിഡില്‍ നിന്നോ മാത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
ډ വൈദ്യുതി തടസ്സങ്ങള്‍ക്കിടയിലും യാതൊരു തടസ്സവുമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നു.
ډ മെച്ചപ്പെട്ട കാര്യക്ഷമത: ഒപ്റ്റിമൈസ് ചെയ്ത ഊര്‍ജ്ജ ഉപയോഗം ഉയര്‍ന്ന ലാഭവും സാധ്യമാക്കുന്നു.
ډ ഒന്നിലധികം: വൈദ്യുതിയുടെ ഉത്പാദനം, ശേഖരണം, വിനിയോഗം എന്നിവയെ പ്രോഡക്റ്റ് കൃത്യമായി ഏകോപിപ്പിക്കുന്നു.
ډ എനര്‍ജി പ്രോഡക്ഷന്‍, കണ്‍സംഷന്‍, സിസ്റ്റം പെര്‍ഫോമന്‍സ് എന്നിവ സെന്‍ട്രലൈസ്ഡ് മോണിറ്ററിങ്ങിലൂടെ സാധിക്കുന്നു.
ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡിനെക്കുറിച്ച്;
1991ല്‍ സ്ഥാപിതമായ ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യയിലെ പവര്‍ ഇലക്ട്രോണിക്സ്, സോളാര്‍, ലിഥിയംഅയണ്‍ ബാറ്ററി ബിസിനസ്സ് മേഖലകളിലെ പ്രമുഖ നിര്‍മ്മാണ, വിപണന കമ്പനികളിലൊന്നാണ്. ഇന്‍വെര്‍ട്ടറുകള്‍ ഒരു ബ്രാന്‍ഡ് നാമത്തില്‍ വിപണിയില്‍ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഹൈക്കോണ്‍, കൂടാതെ ഇന്‍വെര്‍ട്ടറുകള്‍ക്ക് നാഷണല്‍ അവാര്‍ഡ് ഫോര്‍ ക്വാളിറ്റി പ്രോഡക്ട്സ് (ചഅഠകഛചഅഘ അണഅഞഉ എഛഞ ഝഡഅഘകഠഥ ജഞഛഉഡഇഠട) ലഭിച്ച ഏക ഇന്ത്യന്‍ കമ്പനിയും ഹൈക്കോണ്‍ ആണ്.
നിലവില്‍ പത്ത് ലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കള്‍ ഹൈക്കോണിനുണ്ട്. ഇന്ത്യയിലുടനീളം ശാഖകളും, 4 നിര്‍മ്മാണ യൂണിറ്റുകളും,DSIR (Department of Scientific and Indutsrial Research, Govt. of India)) അംഗീകൃതമായ ഒരു അത്യാധുനിക R&D സെന്‍ററും നിലവില്‍ ഹൈക്കോണിനുണ്ട്. 150ല്‍ അധികം സര്‍വീസ് എഞ്ചിനീയര്‍മാരുള്ള മികച്ചൊരു വില്‍പ്പനാനന്തര സേവന വിഭാഗവും ഹൈക്കോണിന്‍റെ മേന്മകളിലൊന്ന് തന്നെ. ഇന്ന്, 24 മണിക്കൂറും ഇന്ത്യയിലുടനീളം സര്‍വീസ് ലഭ്യമാക്കുന്ന ഒരു അംഗീകൃത കോള്‍ സെന്‍ററും കമ്പനിക്കുണ്ട്.
വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ, ഉപഭോക്തൃ സംതൃപ്തി, എന്നിവയില്‍ നിന്നും ദീര്‍ഘകാലമായി ലഭിക്കുന്ന ഊര്‍ജ്ജം ഒന്ന് കൊണ്ട് മാത്രമാണ്, ഇന്ത്യയിലുടനീളം പ്രോഡക്റ്റ്സിന്‍റെയും സര്‍വീസിന്‍റെയും വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്ന ബിസിനസ് ലാന്‍റ്സ്കേപ്പിലെ ട്രസ്റ്റഡ് ബ്രാന്‍ഡായി ഹൈക്കോണ്‍ തുടരുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








