01:30am 10 November 2026
NEWS
കപ്പൽ അപകടം പാർലമെന്റിന്റെ ഷിപ്പിങ് കൺസൽട്ടേറ്റീവ് കമ്മിറ്റിയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം പി.
26/05/2025  05:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കപ്പൽ അപകടം പാർലമെന്റിന്റെ ഷിപ്പിങ് കൺസൽട്ടേറ്റീവ് കമ്മിറ്റിയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം പി.

കൊച്ചി: പുറങ്കടലിൽ മുങ്ങിയ എം എസ് സി എൽസ 3 കപ്പലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി മുംബൈയിൽ ചേർന്ന ഷിപ്പിങ് കൺസൽട്ടേറ്റീവ് കമ്മിറ്റിയിൽ.ഉൾനാടൻ ജലഗതാഗതത്തെ കുറിച്ച് മുംബൈയിൽ നടന്ന ഒരു വർക്ഷോപ്പിലാണ് ഹൈബി ഈഡൻ എം പി വിഷയം കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിനോട് ആവശ്യപ്പെട്ടത്. ചരക്കു ഗതാഗതത്തിൽ പാലിക്കേണ്ട സുരക്ഷ കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. ഈ വിഷയം വലിയ ആശങ്കകൾക്ക് വഴി വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോസ്റ്റ് ഗാർഡും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും വിഷയം കൃത്യമായി മോണിറ്റർ ചെയ്ത് വരികയാണെന്ന് മന്ത്രി പറഞ്ഞു. കോസ്റ്റ് ഗാർഡിന്റെ മൂന്ന് ക്യാപിറ്റൽ കപ്പലുകൾ - ICG സമർത്ത്, ICG സാക്ഷാം, ICG വിക്രം - ബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, മലിനീകരണ പ്രതികരണ കപ്പലായ സാഗർ പ്രഹരി മുംബൈയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.എണ്ണ ചോർച്ചയുടെ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനായി MSS 6000 സംവിധാനം ഘടിപ്പിച്ച ഡോർണിയർ വിമാനം ഉപയോഗിച്ച് പതിവ് ആകാശ നിരീക്ഷണം നടത്തി വരുന്നു. എം എസ് സി പ്രതിനിധികൾ ഇതിനകം തന്നെ കൊച്ചിയിൽ എത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ ജീവനക്കാരുടെ സംരക്ഷണത്തിനുള്ള എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ബീച്ച് ചെയ്ത എല്ലാ കണ്ടെയ്‌നറുകളും എം‌എസ്‌സി ട്രാക്ക് ചെയ്യാൻ തുടങ്ങി, അവ സുരക്ഷിതമാക്കുന്നതിനും അവ സ്ഥാനത്ത് തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ഷിപ്പിങ് സഹമന്ത്രി ശാന്തനു താക്കൂർ, ഷിപ്പിങ് സെക്രട്ടറി ടി കെ രാമചന്ദ്രൻ,ഇൻലാഡ് വാട്ടർവെയ്സ് ചെയർമാൻ വിജയ് കുമാർ, ശത്രുഘ്നൻ സിൻഹ, എം കെ രാഘവൻ തുടങ്ങി ഏഴ് എം പിമാരും കമ്മിറ്റിയിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img