
കൊച്ചി: രാജ്യത്തെ യുവാക്കളെയും വിദ്യാര്‍ഥികളെയും പ്രചോദിപ്പിച്ച രാജീവ് ഗാന്ധിയുടെ കാലത്ത് നിന്ന് വിദ്യാര്‍ഥികളെയും ചെറുപ്പക്കാരെയും പെല്ലറ്റുകള്‍ ഉപയോഗിച്ച് നേരിടുന്ന അവസ്ഥയിലേക്ക് രാജ്യത്തെ നരേന്ദ്ര മോദിയും ആര്‍എസ്എസും മാറ്റിയെന്ന് ഹൈബി ഈഡന്‍ എംപി. എറണാകുളം ഡിസിസി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ടവകാശം പോലും ഇല്ലാതാക്കാനുള്ള തിരക്കിലാണ് മോദിയും സംഘവുമെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു.
ബൊഫോഴ്‌സ് കേസിന്റെ പേരില്‍ രാജീവ് ഗാന്ധിയെയും കുടുംബത്തെയും അപമാനിച്ചവര്‍ അവരോട് മാപ്പുപറയണമെന്നും ഹൈബി ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ലോകം കണ്ട മികച്ച പ്രധാനമന്ത്രിമാരിലൊരാളായ രാജീവ് ഗാന്ധിയെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് ആര്‍എസ്എസും സംഘപരിവാറും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷന്‍, എന്‍. വേണുഗോപാല്‍, ശ്രീനിവാസന്‍ കൃഷ്ണന്‍, ചാള്‍സ് ഡയസ്, ലൂഡി ലൂയിസ്, കെ.എം. സലീം, മേയര്‍ വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ വി.ആര്‍. സുധീര്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ബാബു പുത്തനങ്ങാടി, വി.കെ. ശശികുമാര്‍, കെ.വി.പി. കൃഷ്ണകുമാര്‍, കെ.എക്‌സ്. സേവ്യര്‍, ചെല്ലമ്മ ടീച്ചര്‍, തങ്കപ്പന്‍, ജോഷി പള്ളന്‍, സി.പി. ജോയ്, ഇബ്രാഹിംകുട്ടി, കെ.വി. ജോണ്‍സണ്‍, വിജു ചൂളക്കന്‍, സനല്‍ നെടിയതറ, വഹാബ് കളമശേരി, കെ.വി. ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
Photo Courtesy - Google






