05:23pm 09 November 2026
NEWS
കുസാറ്റിൽ ഹൈടെക്ക് ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു
24/05/2025  11:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ ഹൈടെക്ക് ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു
HIGHLIGHTS

കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം. ബി. എ വിദ്യാർഥികൾക്കായി അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ്‌ റൂം വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയുന്നു.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം. ബി. എ വിദ്യാർഥികൾക്കായി അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ്‌ റൂം കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. സർവകലാശാലയിൽ പുതുതായി ആരംഭിച്ച എം. ബി. എ എക്സിക്യൂട്ടീവ് ബാച്ചിനോട് അനുബന്ധിച്ച് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ന്റെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ ഹൈ ടെക്ക് ക്ലാസ്സ് റൂം ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് ഹാൻഡ്‌സ് ഓൺ വർക്ക്‌ ഷോപ്പുകൾ നടത്തുന്നതിന്നും ലൈവ് സ്ട്രീമിങ്ങിന്നും ഉള്ള സൗകര്യങ്ങൾ അടങ്ങുന്നതാണ് ക്ലാസ്സ് റൂം. ആധുനിക രീതിയിലുള്ള വീഡിയോ കോൺഫറൻസ് അടക്കമുള്ള മറ്റു സൗകര്യങ്ങളും വിദേശ സർവകലാശാലയിലെ പ്രശസ്തരായ അധ്യാപകർക്ക് അവിടെ നിന്ന് ക്ലാസ്സുകൾ എടുക്കാൻ സഹായിക്കുന്ന തരത്തിലുള്ളതാണ് . ഓഫ് ലൈൻ ആയിട്ടും ഓൺ ലൈൻ ആയിട്ടും ഒരേ സമയത്ത് ക്ലാസ്സ്‌ നടത്താൻ കഴിയുന്ന ഹൈബ്രിഡ് മോഡ് സ്വീകരിച്ചാണ് സർവകലാശാല എക്സിക്യൂട്ടീവ് എം. ബി. എ പ്രോഗ്രാം രൂപപ്പെടുത്തിയിട്ടുള്ളത്. വിവിധ കോർപറേറ്റുകളിൽ വർഷങ്ങളായി അനുഭവ പരിജ്ഞാനം ഉള്ള എക്സിക്യൂട്ടീവുകളാണ് ഈ പ്രോഗ്രാമിൽ വിദ്യാർത്ഥികളായി ചേർന്നിട്ടുള്ളത്.  ചടങ്ങിൽ രജിസ്ട്രാർ ഡോ.അരുൺ, സിന്ഡിക്കേറ്റ് അംഗങ്ങളായ ഡോ.ശശി ഗോപാലൻ, ഡോ.ശ്രീജിത്ത്, ഡീൻ ഡോ.സാം തോമസ്, അധ്യാപകരായ ഡോ.മനോജ്‌ എഡ്വാർഡ്, ഡോ. രഞ്ജിനി എന്നിവർ പങ്കെടുത്തു. എസ്. എം. എസ് ഡയറക്ടർ ഡോ. കെ. എ സകരിയ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img