10:55am 27 October 2026
NEWS
ഹെക്‌സാടെക് ഇ എഫ് സർഗോത്സവത്തിന് ഇന്ന് കൊടിയേറും
09/05/2025  12:49 PM IST
nila
ഹെക്‌സാടെക് ഇ എഫ് സർഗോത്സവത്തിന് ഇന്ന് കൊടിയേറും

 ദോഹ:  ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ പൊതുവേദിയായ എഞ്ചിനീയേർസ് ഫോറംസംഘടിപ്പിക്കുന്ന
ഖത്തർ പ്രവാസികലാ മേളയായ ഹെക്‌സാടെക് ഇ എഫ് സർഗോത്സവത്തിന് ഇന്ന്തിരി തെളിയും. രാവിലെ ഏഴര മണി മുതൽ ആരംഭിക്കുന്ന സർഗോത്സവത്തിൽ ആയിരത്തി എണ്ണൂറിലേറെപേരാണ് മത്സരാർത്ഥി കളായി രജിസ്ട്രെഷൻപൂർത്തീകരിച്ചിട്ടുള്ളത്. ഇരുപത് എഞ്ചിനീയറിംഗ് കോളേജ് അലുംനി സംഘടനകൾ മാറ്റുരയ്ക്കുന്ന ചതുർദിന മേള  വുകൈറിലെ നോബിൾ ഇന്റർനാഷണൽ സ്കൂളിൽ നാല് വേദികളിൽ ഒരേ സമയത്താണ്  അരങ്ങേറുന്നത്.
 എഞ്ചിനീയർസ് ഫോറം അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കും മാത്രം പങ്കെടുക്കുന്ന സർഗോത്സവത്തിൽ കെ ജി വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ ഉള്ളവരെ വിവിധ കാറ്റഗറി ആയി തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക. പന്ത്രണ്ട് ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെ മൊത്തം നാൽപ്പത്തി മൂന്ന് ഇനങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ ആയി നടക്കുന്ന മത്സരങ്ങളുടെ വിധികർത്താക്കളായി നാട്ടിൽ നിന്നെത്തിയ നാലു വിദഗ്ദജഡ്ജ്മാരുൾപ്പെടെ നാൽപ്പത്തിയാറംഗ ജഡ്ജിങ് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. മെയ് 16, 22 & 23 എന്നീ തിയ്യതികളിലാണ് രണ്ടാംഘട്ട മത്സരങ്ങൾ നടക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img