NEWS
ഖത്തറിലെ എല്ലാ ഹെൽത്ത് സെന്ററുകളിലും ഹെർപീസ് സോസ്റ്റർ വാക്സിനേഷൻ സജ്ജമാക്കി
05/11/2025 02:07 PM IST
nila

ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) രാജ്യത്തെ എല്ലാ ഹെൽത്ത് സെന്ററുകളിലും ഹെർപീസ് സോസ്റ്റർ വാക്സിൻ സൗജന്യമായി ലഭ്യമാക്കിയതായി അറിയിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും ഭാഗമായാണ് ഈ നീക്കം.
കുട്ടിക്കാലത്ത് വന്ന ചിക്കൻപോക്‌സ് വൈറസിന്റെ അനന്തര ഫലമാണ് ഹെർപീസ് സോസ്റ്ററിന് കാരണമാകുന്നത്. 50 വയസിന് മുകളിലുള്ളവർക്കും പ്രതിരോധശേഷി കുറവുള്ളവർക്കുമിടയിലാണ്കൂടുതലായികാണുന്നത്.രോഗം കടുത്ത വേദനക്കും മറ്റ് സങ്കീർണ്ണതകൾക്കും കാരണമാകാമെന്നും വാക്സിനേഷൻ അതിനെ പ്രതിരോധിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗമാണെന്നും
PHCCയിലെ ഡോ. റാൻഡ് അബൗദ് വ്യക്തമാക്കി. രണ്ട് ഡോസ്വീതം നൽകി നൽകുന്ന ഈ വാക്സിൻ 90 ശതമാനത്തിലധികം സംരക്ഷണം നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










