
ആഘോഷ സമയത്തും അല്ലാത്തപ്പോഴും മദ്യം ഒഴിവാക്കാൻ പലർക്കും പറ്റാറില്ല. എന്നാൽ മദ്യത്തിന്റെ വില ഉയരുന്നത് മദ്യപന്മാരെ വലിയ പ്രതിസന്ധിയിലാക്കാറുണ്ട്. ഇപ്പോഴിതാ, വളരെ വിലക്കുറവിൽ മദ്യം ലഭിക്കുന്ന ചില സ്ഥലങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് മദ്യപാനികൾക്കിടയിൽ സജീവമാകുന്നത്.
ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മദ്യം കിട്ടുന്ന രാജ്യങ്ങളിൽ ഒന്നാണ് വിയറ്റ്നാം. റിപ്പോർട്ടുകൾ പ്രകാരം, ഒരു ലിറ്റർ മദ്യം വെറും 35 രൂപ മാത്രം! വിലകുറക്കാനായി ഇവിടെ സർക്കാർ വളരെ കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത്.
യുക്രെയ്‌നും വിലക്കുറവുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്. ഒരു കുപ്പിക്ക് വെറും 45 രൂപയാണ് ഇവിടെ വില. ചില ആഫ്രിക്കൻ രാജ്യങ്ങളിലും 75 രൂപ മാത്രം കൊടുത്താൽ മദ്യം കിട്ടും. നിർമ്മാണച്ചെലവും ഇവിടങ്ങളിൽ കുറവായതിനാലാണ് വില ഇങ്ങനെ കുറഞ്ഞത്.
പക്ഷേ, അവിടെ നിന്ന് വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിയമങ്ങൾ കർശനമാണ്. ഇന്ത്യൻ കസ്റ്റംസ് നിയമപ്രകാരം പ്രായപൂർത്തിയായവർക്ക് പരമാവധി 2 ലിറ്റർ മദ്യം/വൈൻ മാത്രമേ നികുതിയില്ലാതെ കൊണ്ടുവരാൻ പറ്റൂ. അതിലധികമാകുമ്പോൾ ഉയർന്ന കസ്റ്റംസ് തീരുവ ചുമത്തും.
വൈനിന് 206 ശതമാനമാണ് നികുതിയായി നൽകേണ്ടി വരിക. മദ്യത്തിന് 218ശതമാനം വരെയും നികുതി നൽകണം. അതിനാൽ വിദേശത്ത് വിലകുറവാണ് എന്ന് കണ്ടാൽ മാത്രം വാങ്ങി കൊണ്ടുവരാൻ ശ്രമിച്ചാൽ പറ്റില്ല.











