03:16pm 08 November 2026
NEWS
​യു.എ.ഇ ദേശീയ ദിനാഘോഷത്തിന് തിളക്കമേറ്റാൻ മോഹൻലാൽ - മഞ്ജു വാര്യർ സംഘം; ദുബായിൽ 'ഹലോ മോഹൻലാൽ' സ്റ്റേജ് ഷോ അരങ്ങേറും
08/11/2026  08:47 AM IST
സുരേഷ് വണ്ടന്നൂർ
​യു.എ.ഇ ദേശീയ ദിനാഘോഷത്തിന് തിളക്കമേറ്റാൻ മോഹൻലാൽ - മഞ്ജു വാര്യർ സംഘം; ദുബായിൽ ഹലോ മോഹൻലാൽ സ്റ്റേജ് ഷോ അരങ്ങേറും

സൂപ്പർ താരം മോഹൻലാലും മഞ്ജു വാര്യരും ഉൾപ്പെടുന്ന വലിയൊരു താരനിര ഡിസംബറിൽ ദുബായിലേക്ക്. യു.എ.ഇ ദേശീയ ദിനമായ ഡിസംബർ രണ്ടിന് ദുബായിലെ കൊക്കോ കോള അരീനയിൽ നടക്കുന്ന 'ഹലോ' മോഹൻലാൽ' ഷോയിൽ പങ്കെടുക്കാനാണ് താരങ്ങൾ എത്തുന്നത്.
​കലാഭവൻ ഷാജോൺ, അസീസ് നെടുമങ്ങാട്, സാനിയ അയ്യപ്പൻ, റംസാൻ, മോക്ഷ, സിതാര കൃഷ്ണകുമാർ, വിധു പ്രതാപ്, റിയാസ് നർമ്മകല, നിയാസ് ബക്കർ, വിനോദ് കോവൂർ തുടങ്ങിയവരും ഈ താരസംഘത്തിലുണ്ട്. എൻ.വി. അജിത്ത് ആണ് ഈ സ്റ്റേജ് ഷോയുടെ സംവിധായകൻ. ഒരേസമയം പതിനേഴായിരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇൻഡോർ അരീനകളിലൊന്നാണിത്.അതേസമയം, ബിഗ് ബോസിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ചെന്നൈയിലാണ് മോഹൻലാൽ ഇപ്പോൾ ഉള്ളത്. കൂടാതെ അനൂപ് സത്യൻ ചിത്രത്തിന്റെ (താൽക്കാലികമായി 'L 368' എന്ന് പേരിട്ടിരിക്കുന്നു) ഷൂട്ടിംഗും പുരോഗമിക്കുകയാണ്. അനൂപിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. ഇടുക്കി, മംഗലാപുരം, കർണാടകയിലെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം നടക്കുന്നത്.
​മുകേഷ്, സംഗീത് പ്രതാപ്, അജു വർഗ്ഗീസ്, രാജേഷ് മാധവൻ, ഇവ തെന്നൽ തുടങ്ങിയവരോടൊപ്പം മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്‌സാണ്ടറാണ് നിർമ്മിക്കുന്നത്. ഷഹ്നാദ് ജലാൽ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് കൈതപ്രം വരികളെഴുതുമ്പോൾ സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img