01:34am 13 November 2026
NEWS
പെരുന്നാൾ ദിനങ്ങളിൽ ഖത്തറിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം
20/03/2026  04:39 PM IST
NILA
പെരുന്നാൾ ദിനങ്ങളിൽ ഖത്തറിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

ദോഹ: ഈ വർഷത്തെ ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കിടെ ഖത്തറിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD) മുന്നറിയിപ്പ്. മാർച്ച് 20, 21 (വെള്ളി, ശനി) ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.വെള്ളിയാഴ്ചയും ശനിയാഴ്ചയും ചിതറിക്കിടക്കുന്ന രീതിയിലുള്ള മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന ശക്തമായ കാറ്റ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും.റോഡിലെ വഴുക്കൽ കണക്കിലെടുത്ത് വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും മുൻപിലെ വാഹനവുമായി കൃത്യമായ അകലം പാലിക്കണമെന്നും  വൈപ്പറുകൾ പ്രവർത്തനക്ഷമമാണെന്ന്ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം (Ministry of Interior)നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img