NEWS
ഖത്തറിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
08/03/2026 03:33 PM IST
nila

ദോഹ:ഖത്തറിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥ കടൽയാത്രകളെയും ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പകൽ സമയത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പലയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ക്യു.എൻ.എ (QNA) റിപ്പോർട്ട് ചെയ്തു.മണിക്കൂറിൽ 15 നോട്ട്സ് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മഴയുള്ള സമയങ്ങളിൽ ഇത് 25 നോട്ട്സ് വരെ ഉയർന്നേക്കാം. രാത്രിയിൽ തണുപ്പ് അനുഭവപ്പെടും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











