11:05pm 12 November 2026
NEWS
ശക്തമായ മഴയും ഇടിമിന്നലും: ജാഗ്രതാ നിർദ്ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം
27/03/2026  01:04 PM IST
nila
ശക്തമായ മഴയും ഇടിമിന്നലും: ജാഗ്രതാ നിർദ്ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം

​ദോഹ: രാജ്യത്ത് ശക്തമായ മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക ആരോഗ്യ-സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുജനാരോഗ്യ മന്ത്രാലയം (MoPH). അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ തന്നെ സുരക്ഷിതരായിരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
​ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ അപ്‌ഡേറ്റുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.മലിനജലത്തിലൂടെയുള്ള സമ്പർക്കം വഴി രോഗാണുക്കളും അണുബാധകളും പടരാൻ സാധ്യതയുള്ളതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നടക്കാനോ നീന്താനോ പാടില്ല.ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലെ ലോഹവസ്തുക്കളിൽ സ്പർശിക്കരുത്.വീടിനുള്ളിൽ നനവുള്ള ഭാഗങ്ങൾ ഉടനടി ഉണക്കി വൃത്തിയാക്കണം. അല്ലാത്തപക്ഷം പൂപ്പൽ (Mold) വളരാൻ സാധ്യതയുണ്ട്.മഴവെള്ളം കലരാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക. കുടിവെള്ള ടാങ്കുകൾ സുരക്ഷിതമായി മൂടിവെച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വെള്ളത്തിന്റെ നിറത്തിലോ രുചിയിലോ മാറ്റം കണ്ടാൽ ക്ലോറിൻ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ടാങ്ക് വൃത്തിയാക്കുകയോ ചെയ്യണം.വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഇത് പ്രാണികളും കീടങ്ങളും പെരുകാൻ കാരണമാകും.മഴവെള്ളവുമായി സമ്പർക്കമുണ്ടായാൽ ഉടൻ കൈകൾ കഴുകാനും വ്യക്തിശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം.
​ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഔദ്യോഗിക ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img