03:25am 29 October 2026
NEWS
അഫ്ഗാൻ-പാക് അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ
12/10/2025  09:42 AM IST
nila
അഫ്ഗാൻ-പാക് അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ

അതിർത്തിയിൽ പാകിസ്ഥാന്റെയും അഫ്​ഗാനിസ്ഥാന്റെയും സൈനികർ ഏറ്റുമുട്ടിയെന്ന് റിപ്പോർട്ട്. പാക് സൈനിക പോസ്റ്റുകൾക്കു നേരേ അഫ്​ഗാൻ സൈനികർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പാകിസ്താൻ തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് ഏഴു പ്രവിശ്യകളിൽ അഫ്​ഗാൻ സൈന്യം ആക്രമണം നടത്തുകയായിരുന്നു. 

രാത്രിയിലെ ഓപ്പറേഷനുകളിൽ നിരവധി പാകിസ്താൻ ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. ഡ്യൂറണ്ട് ലൈനിന് കുറുകെയുള്ള രണ്ട് പാക് ഔട്ട്‌പോസ്റ്റുകൾ നശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. അഫ്​ഗാൻ സൈനികർ തങ്ങളുടെ പോസ്റ്റുകൾ ലക്ഷ്യമാക്കി ആക്രമിച്ചെന്നും തിരിച്ചടിച്ചെന്നും പാക് വൃത്തങ്ങൾ വ്യക്തമാക്കി. 

'താലിബാൻ സൈന്യം നിരവധി അതിർത്തി പോയിന്റുകളിൽ വെടിയുതിർക്കാൻ തുടങ്ങി. അതിർത്തിയിലെ നാല് സ്ഥലങ്ങളിൽ ഞങ്ങൾ തിരിച്ചടിച്ചു. ഞങ്ങളുടെ പ്രദേശത്തേക്ക് താലിബാനിൽ നിന്നുള്ള ഒരു ആക്രമണവും അനുവദിക്കില്ല. പാക് സൈന്യം കനത്ത വെടിവെയ്പ് നടത്തി തിരിച്ചടിച്ചു', ഒരു പാക് സർക്കാർ ഉദ്യോഗസ്ഥൻ ഗാർഡിയനോട് പ്രതികരിച്ചു. വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനത്ത് രണ്ട് സ്ഫോടനങ്ങളും തെക്കുകിഴക്കൻ അഫ്ഗാനിൽ ഒരു സ്ഫോടനവും റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img