
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ താപനില ക്രമാനുഗതമായി വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ (QMD) മുന്നറിയിപ്പ്. ഈ ആഴ്ച അവസാനം വരെ ചൂട് കൂടാനാണ് സാധ്യതയെന്നും വകുപ്പ് അറിയിച്ചു.ദോഹ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽ സമയത്തെ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ (mid-30s) എത്തിയേക്കും.പകൽ വേളയിൽ മിതമായ ചൂട് അനുഭവപ്പെടുമെങ്കിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ തോതിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.വടക്ക് കിഴക്ക്, തെക്ക് കിഴക്ക് ദിശകളിൽ നിന്ന് നേരിയ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്.പകൽ ചൂട് കൂടുമെങ്കിലും രാത്രികാലങ്ങളിൽ താരതമ്യേന തണുപ്പുള്ള കാലാവസ്ഥ തുടരും.മാർച്ച് പകുതിയോടെ വേനലിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ രാജ്യത്ത് ദൃശ്യമാകുന്നത്. വരും ദിവസങ്ങളിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും യാത്രക്കാരും കാലാവസ്ഥാ വ്യതിയാനം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.











