
അൽ ഖോർ : ഖത്തറിലെ യുവാക്കളിൽ ആരോഗ്യമുള്ള ജീവിതശൈലി വളർത്തുന്നതിനായി ഫോകസ് ഖത്തറും നസീം മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർട്ട്‌ബീറ്റ് 2025 ഫിറ്റ്നസ് ചലഞ്ചിനു തുടക്കമായി.
അൽ ഖോറിലെ നസീം മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ നസീം ഹെൽത്ത് കെയർ ജനറൽ മാനേജർ ഷാനവാസ് ഉത്‌ഘാടനം നിർവഹിച്ചു. യുവാക്കളിൽ വർധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങൾ തടയുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നൽകുകയും പ്രവാസികളുടെ സമൂഹാരോഗ്യ പ്രവർത്തനങ്ങൾക്ക് ഫോക്കസ് നടത്തുന്ന എല്ലാ ഉദ്യമങ്ങൾക്കും നസീം ഹെൽത്ത് സെന്ററിന്റെ പിന്തുണ അദേഹം ഉറപ്പ് നൽകുകയും ചെയ്തു. ചടങ്ങിന് പിആർ മാനേജർ മുക്താർ സ്വാഗതം ആശംസ്സിച്ചു.
നൽപ്പത്തിയഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഫിറ്റ്നസ്സ് ചലഞ്ചിന്റെ പ്രവർത്തനരീതി ഫോകസ് ഖത്തർ സോഷ്യൽ വെൽഫെയർ മാനേജർ അമീനുറഹ്മാൻ വിവരിച്ചു. ചടങ്ങിൽ നസീം മെഡിക്കൽ സെന്റർ എ.ജി.എം. റിഷാദ്, മാർക്കറ്റിംഗ് മാനേജർ സന്ദീപ്, ഫോകസ് ഖത്തർ സി.ഒ.ഒ. അമീർ ഷാജി, ഫിനാൻസ് മാനേജർ ഫായിസ് ഇളയോടൻ, അൽ ഖോർ ഡിവിഷൻ ഭാരവാഹികളായ ഷംസീർ, അൻവർ എന്നിവർ സന്നിഹിതരായിരുന്നു.
നവംബർ 14 വരെ നീളുന്ന ഈ ഫിറ്റ്നസ് ചാലഞ്ചിൽ ആദ്യദിനം എല്ലാ മത്സരാർത്ഥികളുടെയും ബോഡി ഫാറ്റ് കോമ്പോസിഷൻ ടെസ്റ്റ് ചെയ്തു. വിവിധ കാറ്റഗറിയിൽ തിരിച്ചു ടാർഗറ്റ് നൽകിയും, ഈ കാലയളവിൽ ദിവസവും 10,000 ചുവടുകൾ പൂർത്തിയാക്കുകയും ചെയ്യുന്നവരിൽ നിന്ന് വിജയികളെ കണ്ടെത്തും.
ഫിറ്റ്‌നസ് പ്രോഗ്രാമിൽ ഭാഗമായി പങ്കെടുക്കുന്ന എല്ലാവർക്കും നസീം മെഡിക്കൽ സെന്റർ വിവിധയിനം രക്ത പരിശോധനകൾ, ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങി സേവനങ്ങൾക്കുള്ള സൗജന്യ വൗച്ചറും നൽകി.
സമൂഹാരോഗ്യത്തിനും പ്രതിരോധപരിചരണത്തിനും പ്രാധാന്യം നൽകുന്ന ഹാർട്ട്‌ബീറ്റ് 2025 ഖത്തറിലെ യുവാക്കൾക്ക് ഇടയിൽ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാൻ പ്രേരിപ്പിക്കുമെന്നും അത് സമൂഹത്തിന്റെ സമഗ്രമായ ആരോഗ്യബോധത്തിന് ദിശാബോധം നൽകുമെന്ന പ്രതീക്ഷ സംഘാടകർ പങ്കുവെച്ചു.











