NEWS
ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ മരിച്ചു
31/05/2025 06:43 PM IST
nila

ദോഹ: ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി. എറണാകളും തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്പിൽ പി.എം.മുഹമ്മദ് റഫീക്കിന്റെ മകൾ നൗറിൻ (26) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഭർത്താവ്: ജിഹാസ് (ഖത്തർ). മാതാവ്: ജസീല. മകൻ: ഹാദി (ഒരു വയസ്സ്). സഹോദരൻ: അബ്ദുൽ അഹദ്. കബറടക്കം ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക്
കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ നടക്കും. നേരത്തെ ഗൾഫ് മാധ്യമം ഖത്തർ യൂണിറ്റിൽ വീഡിയോ പ്രൊഡക്ഷൻ നിർവഹിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിന്റെ സഹോദര പുത്രിയുടെ മകളാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











