12:06pm 09 September 2026
NEWS
കഴുത്തിന് പരുക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ വിശദീകരണം തേടി മന്ത്രിയുടെ ഓഫിസ്.
27/02/2026  12:00 PM IST
ചെറുകര സണ്ണിലൂക്കോസ്
കഴുത്തിന് പരുക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ വിശദീകരണം തേടി മന്ത്രിയുടെ ഓഫിസ്.

 

സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഐസിയുവില്‍ രോഗിയോടൊപ്പം ഫോട്ടോ എടുക്കുന്നത് ചട്ടലംഘനമാണെന്നാണ് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. ഈ ചട്ടം ലംഘിച്ചതായുള്ള ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിയുടെ ഓഫിസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

മന്ത്രിയോടൊപ്പം ഫോട്ടോയെടുത്ത നഴ്‌സ് സ്മിത സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണവുമായി രംഗത്തെത്തി. മന്ത്രിയെ ആദ്യ ദിവസം മുതല്‍ പരിചരിച്ചിരുന്ന നഴ്‌സുമാരെന്ന നിലയില്‍ ഒരു മാനസിക അടുപ്പം ഉണ്ടായി. ഒരു ഫോട്ടോ എടുക്കാമോ എന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ മന്ത്രി സമ്മതം നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായി. പ്രത്യേകിച്ച്‌ കെ എസ് യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഐസിയു ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാരോപിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്. മന്ത്രിയോടൊപ്പം നഴ്‌സുമാര്‍ ഫോട്ടോഷൂട്ട് നടത്തുന്നതായി പരിഹസിക്കുകയും ചെയ്തു.
അതേസമയം, ഇന്ന് പുലര്‍ച്ചെയോടെ മന്ത്രി ആശുപത്രി വിട്ടു. തുടര്‍ചികിത്സ തിരുവനന്തപുരത്ത് നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img