11:41pm 12 November 2026
NEWS
ആരോഗ്യസേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; 'ഹക്കീം' ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി ഖത്തർ റെഡ് ക്രസന്റ്
25/03/2026  03:56 PM IST
nila
ആരോഗ്യസേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഹക്കീം ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി ഖത്തർ റെഡ് ക്രസന്റ്

 


ദോഹ: ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ രോഗികൾക്ക് വേഗത്തിലും സുരക്ഷിതമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ഹക്കീം' (HAKEEM) ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമിനും മൊബൈൽ ആപ്പിനും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS) തുടക്കം കുറിച്ചു. ഐ.ഒ.എസ് (iOS), ആൻഡ്രോയിഡ് (Android) പ്ലാറ്റ്‌ഫോമുകളിൽ ഈ സേവനം ലഭ്യമാണ്.രോഗികൾക്ക് അവരുടെ ആരോഗ്യവിവരങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് ഹക്കീം പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെഡിക്കൽ അഫയേഴ്‌സ് ഡിവിഷൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അബ്ദുള്ള സുൽത്താൻ അൽ ഖത്താൻ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ പരിവർത്തനത്തിലൂടെ രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സേവനദാതാക്കളുമായി നേരിട്ടുള്ള ആശയവിനിമയം ഉറപ്പാക്കുന്നതിനും ഈ പോർട്ടൽ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലാബ് ഫലങ്ങൾ, കുറിപ്പടികൾ (Prescriptions), ചികിത്സാ ചരിത്രം, മുൻകാല ചികിത്സാ രേഖകൾ എന്നിവ എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.ഡോക്ടറെ കാണാനുള്ള സമയം ബുക്ക് ചെയ്യാനും മാറ്റം വരുത്താനും ആപ്പ് വഴി സാധിക്കും.സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ, അറ്റൻഡൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ഔദ്യോഗിക രേഖകൾ ആപ്പിലൂടെ ലഭ്യമാകും.ആരോഗ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും കൃത്യസമയത്ത് ലഭിക്കും.
ആരോഗ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും കൃത്യസമയത്ത് ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img