NEWS
കെ.എസ്.എസ്.പി.യു.ചെങ്ങന്നൂർ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ
21/11/2026 04:33 PM IST
nila

ചെങ്ങന്നൂർ: കെ.എസ്.എസ്.പി.യു.ചെങ്ങന്നൂർ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ ചെങ്ങന്നൂർ പെൻഷൻ ഭവനിൽ
നടത്തി. ബ്ലോക്ക് വനിതാ സബ് കമ്മിറ്റി കൺവീനർ എസ്.കുമാരി അധ്യക്ഷത വഹിച്ച യോഗo
സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു.മംഗലപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ എം.ഡി.ഡോ.ജയശങ്കർ വയോജനങ്ങൾ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകി. ബ്ലോക്ക് പ്രസിഡൻ്റ് റ്റി.സി.സോമൻ, സെക്രട്ടറി എ.കെ.പ്രസന്നൻ, റ്റി.ആർ.രാധാകൃഷ്ണൻ, ബീന ഗോപകുമാർ,എം.ജി.സരസ്വതിയമ്മ എന്നിവർ ആശംസകൾ നേർന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










