02:35am 08 November 2026
NEWS
ആശാവര്‍ക്കര്‍മാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.


02/04/2025  02:41 PM IST
ചെറുകര സണ്ണിലൂക്കോസ്
ആശാവര്‍ക്കര്‍മാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

വേതന വര്‍ധന ആവശ്യപ്പെട്ടുള്ള ആശാവര്‍ക്കര്‍മാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 

നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച. 

മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും.

 സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. 

ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.

അതേസമയം, ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 52 ആം ദിവസത്തിലേക്ക് കടന്നു.

 സമാന്തരമായി നടക്കുന്ന നിരാഹാരസമരം 13ആം ദിവസത്തിലേക്കും കടന്നു.

 മൂന്ന് ദിവസത്തിനിടെ സമര സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു.

 ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

 അതിനിടെ ആശാ സമരത്തിന് ഏത് നിലയില്‍ പിന്തുണ നല്‍കണമെന്ന കാര്യം ആലോചിക്കാന്‍ ഐഎന്‍ടിയുസി നേതൃയോഗം ഇന്ന് ചേരും.

 നാളെ സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍റെ നേതൃത്തില്‍ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി, പിന്തുണ ഔദ്യോഗികമായി അറിയിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img