
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കായി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ഹെൽപ്പ് ഡെസ്ക് വണ്ടിമല ക്ഷേത്രത്തിനു സമീപം ആരംഭിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി ഡി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള, ട്രഷറാർ കെ മോഹനൻ പിള്ള,
കവി കെ രാജഗോപാൽ, എം കെ മനോജ്, ഷാജി പട്ടന്താനം, സുരേഷ് ഭട്ടതിരി, സിബു വർഗീസ്, പി എസ് ബിനുമോൻ, അനുപമ സതീഷ് എന്നിവർ സംസാരിച്ചു.
അലോപ്പതി, ആയുർവ്വേദ വൈദ്യസഹായം, മരുന്ന്, ലഘുഭക്ഷണം എന്നിവയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് സൗകര്യങ്ങളും തീർത്ഥാടകർക്കായി സെൻ്ററിൽ ഒരുക്കിയിട്ടുണ്ടെന്നും.
കരുണ മെഡിക്കൽ വിഭാഗം പൂർണ്ണ സമയം പ്രവർത്തിക്കുമെന്നും കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അറിയിച്ചു.











