01:57am 29 October 2026
NEWS
വാഴക്കാട് ഡെങ്കി വ്യാപകം ആരോഗ്യവകുപ്പ് ജില്ലാ വിഭാഗം സന്ദർശിച്ചു
08/06/2025  10:54 AM IST
വാഴക്കാട് ഡെങ്കി വ്യാപകം  ആരോഗ്യവകുപ്പ് ജില്ലാ വിഭാഗം സന്ദർശിച്ചു

വാഴക്കാട് ഗ്രാമപമഞ്ചായത്തിലെ ഏഴോളം വാടുകളിൽ നിന്നാണ് ഡെങ്കി റിപ്പോർട്ട് ചെയ്തതത് .രണ്ടു പേര് ആശുപത്രിയിൽ ചികിത്സയിലാണ് .കഴിഞ്ഞമൂന്നാഴ്ചക്കിടയിലാണ് വ്യാപകമായ രീതിയിൽ ഡെങ്കി റിപ്പോർട് ചചെയ്‌തത്‌ വാഴക്കാട് പഞ്ചായത്തിലെ 7 ,8 ,9 ,14 ,15 ,18 ,19 വാർഡുകളിലാണ് നിലവിൽ ഡെങ്കി യുള്ളത് കൂടുതൽ ആളുകളിൽ എത്താതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമാണ് ആരോഗ്യവകുപ്പ് ജില്ലാവിഭാഗത്തിന്റെ പരിശോധന നിലവിൽ വാഴക്കാട് പഞ്ചായത്തിലെ ഒമ്പതോളം വാർഡുകൾ ഹോട്സ്പോട്ട് വാർഡുകളാണ് നിലവിൽ ഈ ഒൻപതുവർഡുകളിൽ ഡെങ്കി കൂടുതലാകാൻ സാധ്യതകൾ ഏറെയുള്ളതാണ് ഹോട്സ്പോട്ടുകളായി കണക്കാക്കുന്നത് ജില്ലാ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങൾ ഈ മേഖലയിൽ നൽകിയിട്ടുണ്ട്‌  എന്നാണ് പ്രാഥമികവിവരം .തോട്ടം ഉടമകൾക്ക് ബോധവൽക്കരണം നടത്താനും എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ഒബ്സർവേഷൻ ഊര്ജിതപ്പെടുത്താനും ക്ലബ്ബ്കളെയും സന്നദ്ധ സങ്കടനകളേയും ഉപയോഗിച്ച് കൊതുക് ഉറവിട നശീകരം ഊർജിതമാക്കാനും തീരുമാനിച്ചു പ്രേതേകിച്ച് തോട്ടം മേഖലകിലെ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനും തീരുമാനിച്ചു.ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ .രോഗികൾ നിർബന്ധമായും കൊതുകുവല ഉപയോഗിക്കണമെന്നും ആരോഗ്യവകുപ് പറയുന്നു.
ഡപ്യൂട്ടി ഡി .എം .ഒ ഡോക്ടർ സുബിൻ ,ടെക്നീനികൽ  ൽ അസിസ്റ്റന്റ്മാരായ  സുരേഷ് ,ശാഹുൽ ഹമീദ് മാസ്സ് മീഡിയ  ഓഫീസർ ,സാദിഖലി ,ബ്ലോക്ക് മെടിക്കൽ  ഓഫീസർ ഡോക്ടർ സന്തോഷ് തുടങ്ങിയവരായിരുന്ന ജില്ലാമെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം വാഴക്കാട്ടെത്തിയ ജിലാമെഡിക്കൽ ടീമിൽ ഉണ്ടായിരുന്നത് ഇവരുടൊപ്പം വാഴക്കാട് എഫ് എച് സി  മെഡിക്കൽ ഓഫീസർ അനു കോശി  ഹെൽത് ഇൻസ്‌പെക്ടർ ഷാജു ,ജെ എച് .ഐ മാരായ അബ്ദുൽ ഗഫൂർ ,രാജേഷ് എന്നിവരടങ്ങുന്നസംഘവും അനുഗമിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img