07:05pm 09 November 2026
NEWS
ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

13/05/2025  02:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
HIGHLIGHTS

ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ്  പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  മൊബൈൽ ആരോഗ്യ പരിശോധന യൂണിറ്റിന്റെ ഫ്ലാഗ് ഓഫ്  കൊച്ചി നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എ ഷക്കീർ നിർവഹിക്കുന്നു.

കൊച്ചി : കൊച്ചി നഗരസഭയുടെ സഹകരണത്തോടെ  ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ്  പദ്ധതിയുടെ ആഭിമുഖ്യത്തിൽ  നഗരസഭ പ്രദേശത്തെ    ഓട്ടോ - ടാക്സി തൊഴിലാളികൾക്കായി  ജീവിതശൈലി ,വൃക്ക, ഹൃദ്രോഗ നിർണ്ണയവും , ആരോഗ്യ പരിശോധന  ക്യാമ്പും  സംഘടിപ്പിച്ചു,  മൊബൈൽ ആരോഗ്യ പരിശോധന  യൂണിറ്റിന്റെ  ഫ്ലാഗ് ഓഫും ക്യാമ്പിന്റെ ഉദ്‌ഘാടനവും   കൊച്ചി നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എ ഷക്കീർ നിർവഹിച്ചു.   ലിസ് ഇന്ത്യ ഡയറക്ടറും  വനിതാ കമ്മീഷൻ മുൻ അംഗവുമായ  ഡോ  ലിസി ജോസ്  അധ്യക്ഷത വഹിച്ചു.  മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി , ലിസ് ഇന്ത്യ മാനേജർ സാൻജോ എ ജെ , ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി , ദൃശ്യ ദിവാകരൻ, തങ്കം രാജഗോപാൽ  എന്നിവർ  സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img