04:13pm 18 September 2026
NEWS
സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന 'ജീവകാരുണ്യ നന്മ മാധ്യമ പുരസ്കാരം' കെ എം നാസറിന് സമ്മാനിച്ചു.
18/09/2026  12:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന ജീവകാരുണ്യ നന്മ മാധ്യമ പുരസ്കാരം കെ എം നാസറിന് സമ്മാനിച്ചു

 

കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സോഷ്യൽ ജസ്റ്റിസ് ഫോറം ഏർപ്പെടുത്തിയ ജീവകാരുണ്യ നന്മ മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും ഭിന്നശേഷി രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന രക്ഷാകർതൃ സംഘടന തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ എം നാസറിന് പെരുമ്പാവൂർ ആശ്രമം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ  കെഎം വർഗീസ് സമ്മാനിച്ചു.
 മൂന്ന് പതിറ്റാണ്ടിലധികമായി പത്രപ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന കെ എം നാസർ രാജ്യത്ത് സവിശേഷ കഴിവുകൾ ഉള്ള കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസ കല സാംസ്കാരിക തൊഴിൽ പുനരധിവാസ മേഖലയിൽ നൽകിയ മികച്ച പ്രവർത്തനത്തെ മുൻനിർത്തിയാണ് സംസ്ഥാന ജീവകാരുണ്യ മാധ്യമ നന്മ പുരസ്കാരം സമർപ്പിച്ചതെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം കേരളം ഭാരവാഹികൾ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിലധികമായി ചന്ദ്രിക ദിനപത്രത്തിലെ കൊച്ചി എഡിഷൻ ഉൾപ്പെടെയുള്ള യൂണിറ്റുകളിൽ എഡിറ്റോറിയൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന കെ എം നാസർ അയിരൂർ പാടം
രാജ്യത്തെ പ്രഥമ പ്രസ് ക്ലബ് ആയ എറണാകുളം പ്രസ് ക്ലബ് മുതിർന്ന അംഗവും എക്സിക്യൂട്ടീവ് മെമ്പറും ആണ് .  

കേരള സ്റ്റേറ്റ് സ്പീച്ച് ഫൗണ്ടേഷൻ, കേരള ഹിന്ദി സാഹിത്യ അക്കാദമി, കേന്ദ്ര-സംസ്ഥാന സർക്കാരിൻറെ അൻപ് സ്പർശം അപ്രീസിയേഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള ഹിന്ദി പ്രചാര സഭ ഉന്നത  ഗവേണിംഗ് കൗൺസിൽ അംഗം, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, എംഎസ്എസ് പെരുമ്പാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി, വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യ പഠന കേന്ദ്രം ട്രഷറർ, കേരള ഹിന്ദി ഖാദി പ്രചാരക് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി,  ഡിഫറെൻറ് ഏബിൾഡ് പീപ്പിൾസ് ലീഗ് ദക്ഷിണ കേരള വെൽഫെയർ കോഡിനേറ്റർ, എൻആർഐ കൗൺസിൽ ഓഫ് ഇന്ത്യ മെമ്പർ ,നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ഇന്ത്യ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന കെ എം നാസർ  ജീവകാരുണ്യ ദേശീയോദ്ഗ്രഥന സാഹിത്യ സാംസ്കാരിക  മേഖലകളിൽ സജീവ സാന്നിധ്യമാണ്. കേരള മുസ്ലിം യുവജന  ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം ,എംഎസ്എഫ് എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട്  , ആക്ടിംഗ് പ്രസിഡണ്ട് കേരള ഹിന്ദി വിദ്യാർത്ഥി യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ,ജനറൽ സെക്രട്ടറിപദവികളും വഹിച്ചിട്ടുണ്ട്
ലൈല ബീവിയാണ് ഭാര്യ, ഇന്ത്യൻ ആർമി മിലിറ്ററി നഴ്സിംഗ് വിദ്യാർഥിനി റീമ മോൾ കെ എൻ, പരിമിതികളെ അതിജീവിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി കർണാടക സംഗീതത്തിൽ ബിരുദം നേടിയ കാലടി സർവകലാശാല മുഖ്യ കേന്ദ്രത്തിലെ വിദ്യാർഥിനി കെ എൻ റിദമോൾ എന്നിവർ മക്കളാണ്. അയിരൂർപാടം  കുമ്പശേരി വീട്ടിൽ കെകെ മൈതീന്റെയും ഫാത്തിമയുടെയും മകനാണ് കെ എം നാസർ. നന്മയോളം നമ്മുടെ കേരളം സാംസ്കാരിക സമ്മേളനത്തിൽ വച്ചാണ് ശില്പവും സുവർണ്ണ മുദ്രയും ദേശീയോദ്ഗ്രഥന പൊന്നാടയും അടങ്ങുന്ന ജീവകാരുണ്യ മാധ്യമ നന്മ പുരസ്കാരം സമർപ്പിച്ചത്.
ഡോക്ടർ ജോസഫ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു,. ഫാദർ ഡിക്കൺ ടോണി , പി കെ ചന്ദ്രിക, , ഡോക്ടർ ഇമ്മാനുവൽ എബ്രഹാം, ബിനു മാത്യു , ടി വൈ ജോയ്, ആശ്രമം ഹൈസ്കൂൾ പ്രധാന അധ്യാപിക സിമി എം ജേക്കബ്
പി യു ഗീതു, അബൂബക്കർ കെ എ, മായാ ജോസഫ്, എ ആർ  സെമി പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img