NEWS
ജിസിസിയിലെ താമസക്കാരുടെ ഹയ വിസയുടെ കാലാവധി 2 മാസമായി നീട്ടി: സിംഗിൾ എൻട്രി വിസയെ മൾട്ടിപ്പിൾ എൻട്രിയായി മാറ്റി; നവംബർ 30 മുതൽപ്രാബല്യത്തിൽ
29/11/2025 05:53 PM IST
nila

ദോഹ:ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി
ഖത്തർ സന്ദർശക വിസ കൂടുതൽ എളുപ്പമാക്കി.
ഖത്തർ ടൂറിസത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന “ഹയ” പ്ലാറ്റ്ഫോം A2 (GCC Residents Visit Visa) വിഭാഗത്തിൽ നവംബർ 30 മുതൽ പ്രധാന ഇളവുകൾ പ്രഖ്യാപിച്ചു.
പുതിയ ഇളവുകൾ പ്രകാരംവിസയുടെ കാലാവധി 2 മാസംവരെ യാക്കി.സിംഗിൾ എൻട്രി വിസയെ മൾട്ടിപ്പിൾ എൻട്രിയായി മാറ്റി.
ടൂറിസം സീസണും വിവിധ സ്പോർട്സ് ഇവന്റുകളും മുന്നിൽ കണ്ട് ഖത്തറിൽ പ്രവേശനം കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം. ആഭ്യന്തര മന്ത്രാലയത്തിന്റെയും സന്ദർശക പ്രവേശന സ്ഥിര സമിതിയുടെയും സഹകരണത്തോടെ ഈ സൗകര്യങ്ങൾ നടപ്പിലാക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










