
കൊല്ലം കരുനാഗപ്പള്ളിയിൽ രണ്ടാഴ്ചത്തെ തീവ്ര പരിശീലനത്തിന് ശേഷം ഇന്ത്യ-ശ്രീലങ്ക ആദ്യ എൻ.സി.സി സൈക്ലിംഗ് പര്യവേ ക്ഷണസംഘം ഇന്ന് തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ടു.
ഉഭയകക്ഷി സൗഹൃദം വിളിച്ചോതുന്ന സംയുക്ത പര്യവേക്ഷണം നവംബർ 15-ന് കൊളംബോയിൽ ഫ്ലാഗ് ഓഫ് ചെയ്യും. രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള 24 എൻ.സി.സി കേഡറ്റുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ 3,500 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തും.
കൊളംബോയിൽ നിന്ന് ന്യൂഡൽഹി വരെയാണ് യാത്ര. 2027 ജനുവരിയിൽ 'എൻ.സി.സി പ്രധാനമന്ത്രി റാലി ' യിൽ പ്രധാനമന്ത്രി യാത്രാ സംഘത്തെ സ്വീകരിക്കും.
നാഷണൽ കേഡറ്റ് കോർപ്സ് ഏറ്റെടുക്കുന്ന ആദ്യ അന്താരാഷ്ട്ര സൈക്ലിംഗ് പര്യവേക്ഷണമാണിത്. മൈത്രി സേതു യാത്ര - സൗഹൃദത്തിന്റെ പാലം എന്നതാണ് പര്യവേക്ഷണത്തിൻ്റെ പ്രമേയം. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നാഗരിക, സാംസ്കാരിക ബന്ധങ്ങളെ അടയാ ളപ്പെടുത്തുന്നതാണ് യാത്ര.
കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ നിന്നുള്ള കേണൽ അരുൺ കാർത്തിക് ആണ് സംയുക്ത സംഘത്തെ നയിക്കുന്നത്. ലെഫ്റ്റനന്റ് കമാൻഡർ രാഹുൽ ദാസ് സൈക്ലിംഗ് ടീമിനെ നയിക്കുന്നു.
വെല്ലുവിളി നിറഞ്ഞ പര്യവേക്ഷണത്തിനുള്ള തയ്യാറെടുപ്പായി എൻ.സി.സി സംഘം കൊല്ലം വള്ളിക്കാവിലെ അമൃത വിശ്വ വിദ്യാപീഠത്തിൽ ഒരുമിച്ച് സുസജ്ജമായ പരിശീലനമാണ് നടത്തിയത്.
ശ്രീലങ്കൻ യാത്രയിൽ, പര്യവേക്ഷണ സംഘം 11 ദിവസം കൊണ്ട് ഏകദേശം 500 കിലോമീറ്റർ ദൂരം കൊളംബോയിൽ നിന്ന് ജാഫ്ന വരെ സൈക്കിൾ ചവിട്ടും. വടക്കൻ ശ്രീലങ്കയിലെ റൂട്ട് പൂർത്തിയാക്കിയ ശേഷം സംഘം ഇന്ത്യയിലെത്തി പുതുച്ചേരിയിലെ കാരയ്ക്കലിൽ നിന്ന് ആഭ്യന്തര ഘട്ടം ആരംഭിക്കും.
രണ്ട് രാജ്യങ്ങളിലായി ഏകദേശം 3500 കിലോമീറ്റർ ദൂരമാണ് സംഘം സഞ്ചരിക്കുന്നത്. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും സംഘം കടന്നുപോകും.
Photo Courtesy - Google








