07:54pm 13 November 2026
NEWS
ഹാസ്യവേദി സമ്മേളനം നടന്നു.
13/04/2026  04:17 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഹാസ്യവേദി സമ്മേളനം നടന്നു.

 

കൊച്ചി: ഹാസ്യ സാഹിത്യകാരന്മാരുടെ സംസ്ഥാന സംഘടനയായ ഹാസ്യവേദിയുടെ 42 ാമത് സമ്മേളനം എറണാകുളം അദ്ധ്യാപകഭവന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു.രാവിലെ ഹാസ്യസാഹിത്യകാരന്‍ പി.ബീരാന്‍കോയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.രവി പുലിയന്നൂര്‍ അദ്ധ്യക്‌ഷത വഹിച്ചു.ജി.കെ.പിള്ള തെക്കേടത്ത്,കിഴിയേടത്ത് രാധാകൃഷ്ണന്‍,യു.എസ്.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ഉച്ചകഴിഞ്ഞ് നടന്ന പുരസ്കാര വിതരണ സമ്മേളനം മുന്‍ സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കാര്‍ട്ടൂണിസ്റ്റ് ജേപ്പി നിര്‍മ്മലഗിരി,പൊന്നച്ചന്‍ വക്കീല്‍,നൈന മണ്ണഞ്ചേരി,ദീപാറാണി പി.എസ്, വി.എം.എ ലത്തീഫ്, രജനി ഗിരിജാവല്ലഭന്‍ എന്നിവര്‍ സംസാരിച്ചു.വൈകിട്ട് നടന്ന ചിരിയരങ്ങ് ഡോ.ആര്‍ .രവീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.സെബു വി.വി,സുകുമാര്‍ അരീക്കുഴ ,ഡോ.മാത്യുതോമസ്,ഡോ.പി.എ. ജോസഫ് ,കേളൂസ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഹാസ്യ രചനളും ഫലിതങ്ങളുടേയും അവതരണം നടന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img