02:03pm 13 November 2026
NEWS
ഹസൻ ബിൻ അബ്‌ദുള്ള അൽ-ഗാനിം ശൂറാ കൗൺസിൽ സ്പീക്കർ, ഹംദ അൽ-സുലൈതി ഡെപ്യൂട്ടി സ്പീക്കർ
22/10/2025  04:58 PM IST
nila
ഹസൻ ബിൻ അബ്‌ദുള്ള അൽ-ഗാനിം ശൂറാ കൗൺസിൽ സ്പീക്കർ, ഹംദ അൽ-സുലൈതി ഡെപ്യൂട്ടി സ്പീക്കർ

 

ദോഹ: ഖത്തർ ശൂറാ കൗൺസിലിന്റെ  നിയമനിർമ്മാണ സഭയുടെ പുതിയസ്പീക്കറായി
 ഹസൻ ബിൻ അബ്ദുല്ലഅൽ 
ഗാനിമിനെ തെരഞ്ഞെടുത്തു ഡോ. ഹംദ ബിൻത് ഹസൻ അൽ-സുലൈതിയാണ് ഡെപ്യൂട്ടി സ്പീക്കർ. ഭരണഘടനയും കൗൺസിലിന്റെ ആഭ്യന്തര ചട്ടങ്ങളും അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഷൂറാ കൗൺസിലിന്റെ 54-ാമത് വാർഷിക സമ്മേളനത്തിൽ മുതീർന്ന അംഗം അബ്ദുറഹ്മാൻ ബിൻ യൂസഫ് അൽ-ഖുലൈഫി അധ്യക്ഷതവഹിച്ചു.
ശൂറാ കൗൺസിൽ സെക്രട്ടറി ജനറൽ നയീഫ് ബിൻ മുഹമ്മദ് അൽ-മഹ്മൂദ് യോഗത്തിന്റെ അജണ്ട അവതരിപ്പിച്ചു.
പുതിയ അധ്യക്ഷനായ ഹസൻ അൽ-ഘനിം, തനിക്കു നൽകിയ വിശ്വാസത്തിന് അംഗങ്ങളോട് നന്ദി അറിയിച്ചു. കൗൺസിലിന്റെ നിയമനിർമ്മാണ, മേൽനോട്ട ചുമതലകൾ കൂടുതൽ ശക്തമാക്കാനും, രാജ്യത്തിന്റെ പുരോഗതിക്കായി കൂട്ടായ പ്രവർത്തനത്തിന് മുൻതൂക്കം നൽകാനുമാണ് തന്റെ പ്രതിജ്ഞയെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img