12:39pm 23 April 2026
NEWS
നടി ദിവ്യാങ്ക സിരോഹി ദുരൂഹ സാഹചര്യത്തിൽ അന്തരിച്ചു
23/04/2026  07:40 AM IST
nila
നടി ദിവ്യാങ്ക സിരോഹി ദുരൂഹ സാഹചര്യത്തിൽ അന്തരിച്ചു

ഹരിയാൻവി നടി ദിവ്യാങ്ക സിരോഹി അന്തരിച്ചു. സമൂഹ മാധ്യമത്തിലും സജീവമായിരുന്ന മുപ്പതുകാരിക്ക് 1.3 മില്യൻ ഫോളോവേഴ്സുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് താരം മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയെന്ന ആരോപണവും ഉയരുന്നുണ്ട്.

ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ചൊവ്വാഴ്ച രാത്രി ദിവ്യാങ്കയുടെ ആരോഗ്യനില വഷളായിരുന്നു. പിന്നാലെ ബന്ധുക്കൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

50തിലധികം ഹരിയാൻവി ഗാനങ്ങളിൽ ദിവ്യാങ്ക അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ മസൂം ശർമയുമായുള്ള കൂട്ടുകെട്ടുകൾ ഏറെ പ്രശംസ നേടിയിരുന്നു. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.